പി പി മുകന്ദനെയും കെ രാമന്‍പിള്ളയേയും ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ആ ചര്‍ച്ചയ്‌ക്ക് തുടക്കമിട്ടത് കുമ്മനം രാജശേഖരനാണ്. തുടക്കത്തില്‍ കുമ്മനത്തിന്റെ നിലപാടിനോട് നീരസം പ്രകടിപ്പിച്ച ആര്‍എസ്എസ് പിന്നീട് മുകുന്ദന്റെ മടങ്ങിവരവിന് അനുകൂലമായി. അടുത്തിടെ ചേര്‍ന്ന സംസ്ഥാന നേതൃയോഗവും ഇക്കാര്യത്തില്‍ അനുകൂല നിലപാട് അറിയിച്ചു. എന്നാല്‍ മുകുന്ദനെ തിരിച്ചുകൊണ്ടുവരുന്നതില്‍ ഇപ്പോഴും ബിജെപിയില്‍ രണ്ടഭിപ്രായമുണ്ടെന്നാണ് വ്യക്തമാകുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് ഇക്കാര്യത്തില്‍ തീരുമാനം വേണ്ടെന്ന് ഒരു വിഭാഗം ശക്തമായി വാദിക്കുന്നുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് കുമ്മനം നിലപാട് അറിയിച്ചത്.
തെരഞ്ഞെടുപ്പില്‍ പി പി മുകുന്ദന്‍ വിമത ഭീഷണി ഉയര്‍ത്തിയിരുന്നെങ്കിലും ആര്‍എസിഎസിന്റെ ഇടപെടലിനെ തുടര്‍ന്ന് മത്സര തീരുമാനം പിന്‍വലിക്കുകയായിരുന്നു. അതേസമയം ബിജെപി നേതൃത്വം പി പി മുകുന്ദനുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നാണ് അറിയുന്നത്. ഇതിനിടെ കെ രാമന്‍പിള്ളയുമായി സഹകരിച്ച് തുടങ്ങിയ ബിജെപി അദ്ദേഹത്തെ കുമ്മനത്തിന്റെ പ്രചാരണ വേദിയിലെത്തിക്കുകയും ചെയ്തു.
