തെരഞ്ഞെടുപ്പ് ചൂട് തിളച്ച് മറിയുന്ന പൂഞ്ഞാറില്‍ സഹപാഠിക്ക് വിജയാശംസയുമായി മമ്മൂട്ടി. ഇടത് മുന്നണി സ്ഥാനാര്‍ത്ഥി പിസി ജോസഫിനെ കാണാനാണ് മമ്മൂട്ടി സിനിമാ തിരക്കുകള്‍ക്കിടയിലും പൂഞ്ഞാറിലെത്തിയത്. എറണാകുളം ലോ കോളേജില്‍ ഇരുവരും ഒരുമിച്ചാണ് നിയമ പഠനം പൂര്‍ത്തിയാക്കിയത്. പിസി തോമസിന് വിജയാശംസ നേര്‍ന്ന മമ്മൂട്ടി വീണ്ടും കാണാമെന്ന് വാക്ക് നല്‍കിയാണ് മടങ്ങിയത്.