തൃപ്പൂണിത്തുറ: വിവാദമായ 'സോമാലിയ'ന്‍ വിഷയം പരാമര്‍ശിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃപ്പൂണിത്തുറ പ്രസംഗം. 50 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ലിബിയയില്‍ കുടങ്ങിയ മലയാളികളെ ഉടന്‍ നാട്ടിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ സോമാലിയയോട് ഉപമിച്ച് പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഇതിനു മോദിയുടെ മറുപടിയുണ്ടാകുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. മറിച്ച്, മാറി മാറി വരുന്ന മുന്നണികള്‍ കേരളത്തിലെ ജനങ്ങള്‍ വിഡ്ഢികളാക്കുകയാണെന്നും, കേരള ജനത ഇതു മനസിലാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.