തുടര്‍ന്ന് വിമാനമാര്‍ഗം തിരുവനന്തപുരത്തെത്തുന്ന സോണിയ പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ചിട്ടുള്ള തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കും. ഏഴരയോടെ ദില്ലിയ്ക്ക് മടങ്ങും. സി പി ഐ എം പി ബി അംഗം പ്രകാശ് കാരാട്ട് ഇന്ന് പത്തനംതിട്ടയില്‍ പ്രചാരണത്തിനിറങ്ങും. ബിജെപിക്ക് വേണ്ടി വോട്ട് തേടി കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും ഇന്ന് കൊച്ചിയിലെത്തും. പ്രധാനമന്ത്രി മോദി, അമിത് ഷാ, വെങ്കയ്യ നായിഡു, സ്‌മൃതി ഇറായി തുടങ്ങിയവരൊക്കെ ബിജെപിക്കുവേണ്ടി പ്രചരണത്തിന് ഇറങ്ങിയിരുന്നു. സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടങ്ങിയവരൊക്കെ കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമാണ്.