രാജ്യത്ത് സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പാക്കാന്‍ സമയമായെന്നും യുഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ മദ്യ നിരോധനത്തിന് പത്ത് വര്‍ഷം കാത്തിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ബീഹാറില്‍ പെട്ടെന്ന് മദ്യം നിരോധിച്ചെങ്കിലും അതിനോട് അനുകൂലമായ നിലപാടാണ് ജനം സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പാനൂര്‍, വടകര, കല്‍പ്പറ്റ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ നിതീഷ് കുമാര്‍ പങ്കെടുത്തു. മന്ത്രിയും കൂത്തുപറമ്പിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ കെ പി മോഹനന്‍ ഉള്‍പ്പടെയുള്ള ജെ ഡി യു നേതാക്കള്‍ നിതീഷ് കുമാറിനൊപ്പം പ്രചരണ പരിപാടികളില്‍ പങ്കെടുത്തിരുന്നു.