രാഷ്‌ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുന്‍ ധനകാര്യ വകുപ്പ് മന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവുമായ കെഎം മാണി പറഞ്ഞു. രാഷ്‌ട്രീയ പ്രവര്‍ത്തനം പൊതുസേവനമാണെന്നും മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്താന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ പേരില്‍ കേസില്ലാത്തതുകൊണ്ട് തിരികെയെത്താന്‍ തനിക്കൊരു തടസ്സവുമുണ്ടായിരുന്നില്ല. എന്നാല്‍ അത് താന്‍ അഗ്രഹിച്ചിരുന്നില്ലെന്നതാണ് വസ്തുതയെന്നും മാണി ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച നേതാവ് പരിപാടിയില്‍ വ്യക്തമാക്കി. വെറുമൊരു ബാങ്കുദ്യോഗസ്ഥന്‍ മാത്രമായിരുന്ന ഫ്രാന്‍സിസ് ജോര്‍ജ് രാഷ്‌ട്രീയത്തിലേക്ക് എത്തിയത് കെഎം ജോര്‍ജിന്‍റെ മകന്‍ എന്ന ലേബലില്‍ മാത്രമായിരുന്നു. വിദ്യാര്‍ത്ഥി സംഘടനയിലോ മറ്റോ പ്രവര്‍ത്തിച്ച ഒരു രാഷ്‌ട്രീയ പാരമ്പര്യവും ഫ്രാന്‍സിസ് ജോര്‍ജിനില്ലെന്നും മാണി ആരോപിച്ചു.
