തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രലിലെ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ബിജുരമേശിനെതിരെ നടപടിക്ക് വരണാധികാരിയായ ജില്ലാ കലക്ടറുടെ ശുപാര്‍ശ. പെരുമാറ്റച്ചട്ടലംഘനത്തിന് നടപടി വേണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ ശുപാര്‍ശയില്‍ പറയുന്നത്. 

യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ് ശിവകുമാറിനും കുടുംബാംഗങ്ങള്‍ക്കുമെതിരായ പരാമര്‍ശത്തിന്റെ പേരിലാണ് നടപടി. വിവാദ പരാമര്‍ശങ്ങളില്‍ ബിജുരമേശ് നല്‍കിയ വിശദീകരണം തള്ളിക്കൊണ്ടാണ് കലക്ടറുടെ നടപടി. ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത ഉന്നയിക്കുകമാത്രമാണ് ചെയ്തതെന്ന ബിജുരമേശിന്റെ വാദമാണ് തള്ളിയത്.