തിരുവനന്തപുരം: ബിജെപിക്ക് ഇതുവരെ കേരളത്തില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി. ഇത്തവണയും അവര്‍ക്ക്അതിന് കഴിയില്ല. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണമില്ല. രാഷ്ട്രീയമായി തന്നെയാകും ജനങ്ങള്‍ വോട്ട് ചെയ്യുക. സിപിഐഎം വളഞ്ഞവഴിയില്‍ ബിജെപിയുമായി ധാരണയുണ്ടാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ നേതാവി പരിപാടിയിലാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

സര്‍ക്കാരിന്‍റെ അവസാനകാലത്ത് ഇറക്കിയ ഉത്തരവുകളിലൊന്നും ഒരു തെറ്റും പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി. മാധ്യമങ്ങളാണ് തെറ്റിദ്ധാരണയുണ്ടാക്കുന്ന വാര്‍ത്തകള്‍ നല്‍കിയത്. കാര്യങ്ങള്‍ വ്യക്തമായി പഠിക്കാതെ മാധ്യമങ്ങള്‍ ബ്രേക്കിംഗ് ന്യൂസുകള്‍ക്ക് പിന്നാലെ പോവുകയാണെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.