ബിഡിജെഎസ് വഴി എസ്എന്‍ഡിപിയെ ആര്‍എസ്എസ്സിലെത്തിക്കാന്‍ ഗുഢനീക്കമെന്ന് പിണറായി വിജയന്‍. ശ്രീനാരായണ ഗുരുവിന്‍റെ ധര്‍മവും ആര്‍എസ്എസ്സിന്‍റെ ആശയവും രണ്ടാണെന്ന് എല്ലാവരും ഓര്‍ക്കണമെന്നും പിണറായി പറഞ്ഞു. കൊച്ചിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി. അതേ സമയം ഇന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ പിണറായി ഒഴിഞ്ഞു മാറി.
എറണാകളും ജില്ലയില്‍ പിണറായിയുടെ ആദ്യ പര്യടനം നടന്നത് കരുമാല്ലൂരില്‍. കളമശ്ശേരിയിലെ ഇടത് സ്ഥാനാര്‍ഥി എ എം യുസുഫിന്‍റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച ചടങ്ങില്‍ ബിഡിജെഎസ് –ആര്‍എസ്എസ് ബാന്ധവത്തിന് പിന്നിലെ ഗുഢലക്ഷ്യങ്ങളെക്കുറിച്ച് പിണറായി വാചാലനായി. ബിഡിജെഎസ് വഴി എസ്എന്‍ഡിപിയെ ആര്‍എസ്എസ്സിലെത്തിക്കാന്‍ ഗുഢനീക്കം ഏവരും തിരിച്ചറിയണമെന്ന് പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി.
പ്രസംഗത്തിനിടെ പറവൂരിലെ സ്ഥാനാര്‍ഥി ശാരദാ മോഹനും എത്തി. മലയാളികള്‍ ഏവരും ആദരിച്ച പികെവിയുടെ മകള്‍ക്ക് വോട്ട് നല്‍കണമെന്ന് പിണറായിയുടെ അഭ്യര്‍ഥന.
സ്റ്റേജില്‍ നിന്നിറങ്ങിയ പിണറായിയോട് ചോദ്യശരങ്ങളുമായി മാധ്യമപ്രവര്‍ത്തകര്‍ അടുത്തെങ്കിലും മൗനമായിരുന്നു പ്രതികരണം.
