വി എസ് അച്യുതാനന്ദനെ ഉമ്മാക്കി കാട്ടി തടയാന്‍ മുഖ്യമന്ത്രിക്കാവില്ലെന്ന് പിണറായി വിജയന്‍. പ്രതിപക്ഷ നേതാവിനെതിരെ കേസ് കൊടുത്തത് പാര്‍ലമെന്ററി ചരിത്രത്തില്‍ ഇല്ലാത്ത സംഭവമാണെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ നേതാവ് പരിപാടിയില്‍ പിണറായി വിജയന്‍ പറഞ്ഞു.

അധികാരം കിട്ടിയാല്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ സിപിഎമ്മില്‍ പ്രശ്‍നങ്ങളുണ്ടാകുമെന്നത് ചിലരുടെ ദിവാസ്വപ്‍നം മാത്രമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ സിപിഎമ്മിന് എളുപ്പത്തില്‍ കഴിയും. തെരഞ്ഞെടുപ്പ് കാലത്ത് പത്രക്കാരെ അധികം കാണുന്നില്ലെന്നാണ് തീരുമാനം. പറയാത്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കമ്പോള്‍ വിശദീകരിച്ച് നടക്കാന്‍ സമയം ഇല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.