
പ്രകാശ് കാരാട്ടിന്റെ ആദ്യ തെരഞ്ഞെടുപ്പ് പരിപാടി ഒരുക്കിയത് മുന്നാറില്‍ പെമ്പിളഒരുമയുടെ സമരം നടന്നെ അതെ ടാക്‌സി സ്റ്റാന്‍റില്‍.3000 പേരെ പങ്കെടുപ്പിച്ച് ഗംഭീരമായി നടത്തുമെന്നോക്കെയായിരുന്നു പ്രഖ്യാപനം. പരിപാടി 10 മണിക്കാണ് നിശ്ചയിച്ചതെങ്കിലും ആളുവരാന്‍ 12.30വരെ കാത്തിരുന്നു. 12.30തിന് പ്രകാശ് കാരാട്ടെത്തിയപ്പോഴും കസേര മിക്കതും കാലി ആളുകുറയാല്‍ നേതാക്കള്‍ പറയുന്ന കാരണം വിചിത്രം.
പ്രചരണത്തിന് തോട്ടം തോഴിലാളികളെ കോണ്ടുവരാന്‍ ആവശ്യത്തിന് വാഹനങ്ങള്‍ കിട്ടിയില്ല. എഐഎഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോയമ്പത്തൂരിലേക്ക് മുന്നാറിലെ ടാക്‌സികള്‍ പോയതാണത്രെ കാരണം. പക്ഷെ ഇതോന്നും ക്യാമറക്കുമുന്നില്‍ പറയാല്‍ ആരും തയാറായില്ല. ആളില്ലെങ്കിലും 1 മണിക്കൂറോളമാണ് പ്രകാശ് കാരാട്ട് പ്രസംഗിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെയും ബിജെപിയെയും ശക്തമായി വിമര്‍ശിച്ചുകോണ്ടായിരുന്നു പ്രസംഗം
ദേവികുളത്ത് സിപിഐക്ക് സ്വാധീനമുള്ള മേഖലയാണ്. ഇവര്‍ കാര്യമായി ഇറങ്ങുന്നില്ല എന്ന ആക്ഷേപം ഇടതുമുന്നണിയില്‍ പ്രചരണം തുടങ്ങിയ കാലം മുതലുള്ളതാണ്. കാരാട്ടിന്‍റെ പരിപാടിക്ക് ആളുകുറയാന്‍ കാരണം ഇതാണെന്നും വിലയിരുത്തലുണ്ട്.
