ഹൂഗ്‌ളിയില്‍ നടന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയില്‍ കൈപ്പത്തിക്കൊപ്പം അരിവാള്‍ ചുറ്റിക ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് കൂടി വോട്ടുചെയ്യണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി ആവശ്യപ്പെട്ടു. ബുദ്ധദേബ് പിബി അംഗമോ, കേന്ദ്ര കമ്മിറ്റി അംഗമോ അല്ലാത്തതുകൊണ്ട് രാഹുല്‍ ഗാന്ധിയുമായി വേദി പങ്കിട്ടതില്‍ തെറ്റില്ലെന്ന് സിപിഐ എം. ജന.സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
മുഖ്യമന്ത്രി മമത ബാനര്‍ജി മത്സരിക്കുന്ന ഭവാനിപ്പൂരില്‍ ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സൂര്യകാന്ത് മിശ്രയും, പിസിസി അദ്ധ്യക്ഷന്‍ അതിര്‍ രഞ്ജന്‍ ചൗധരിയും പങ്കെടുത്ത റാലി കഴിഞ്ഞ ദിവസം നടന്നു. സിപിഐഎം ജന. സെക്രട്ടറി സീതാറാം യെച്ചൂരിയും അതിര്‍ രഞ്ജന്‍ ചൗധരിക്കൊപ്പം വേദി പങ്കിട്ട് തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തിരുന്നു. പശ്ചിമബംഗാളിലെ സിപിഐഎം –കോണ്‍ഗ്രസ് സഖ്യം താഴെതട്ടില്‍ വലിയ ചലനമായി മാറുന്നു എന്നാണ് സിപിഐ എമ്മും കോണ്‍ഗ്രസും അവകാശപ്പെടുന്നത്.
ബംഗാളില്‍ രാഹുലും ബുദ്ധദേബും ഒരേ വേദിയില്‍
Latest Videos
