കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ഇന്നും നാളെയുമായി നിശ്ചയിച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അറിയിച്ചു. കടുത്ത പനി കാരണം രണ്ട് ദിവസത്തെ വിശ്രമം വേണമെന്ന് ഡോക്ടമാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രചരണപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും രാഹുല്‍ ഗാന്ധി അറിയിച്ചിട്ടുണ്ട്. പുതുച്ചേരിയിലെ തെര‍ഞ്ഞെടുപ്പ് പ്രചരണത്തിനിടെ സ്ഫോടനം നടത്തുമെന്നും രാഹുല്‍ഗാന്ധിയെ കൊലപ്പെടുത്തുമെന്നും കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന് ഭീഷണികത്ത് ലഭിച്ചിരുന്നു.