കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അരുവിക്കര മോഡല്‍ പ്രസംഗത്തെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി. കേരളത്തിലെ ചില മേഖലകളില്‍ പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിനായി വന്‍തോതില്‍ പണമിറക്കി ബിജെപി ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. എന്നാല്‍ പ്രചാരണത്തിലെ ഈ ജാഡ ജനം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം ആലപ്പുഴയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്‍ഡിഎഫ് മൂന്നാംസ്ഥാനത്ത് പോകുമെന്നും പല മണ്ഡലങ്ങളിലും മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ വാക്കുകളെ തിരുത്തി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ എകെ ആന്റണി, വിഎം സുധീരന്‍ എന്നിവര്‍ രംഗത്ത് എത്തിയിരുന്നു.