തിരുവനന്തപുരം: യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മല്‍സരമെന്ന് താന്‍ പറഞ്ഞതായി ചാനലുകള്‍ നല്‍കിയ വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രസംഗത്തില്‍ നിന്ന് ഒരു ഭാഗം അടര്‍ത്തിയെടുത്ത് വിവാദമാക്കാനാണ് ശ്രമം.
കോണ്‍ഗ്രസ് ബി.ജെ.പി ധാരണയെന്ന യെച്ചൂരിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു. ബി.ജെ.പി ശക്തമായി മല്‍സരിക്കുന്നിടത്ത് സി.പി.ഐ.എമ്മിന്റെ മല്‍സരം കാണുന്നില്ല. ബി.ജെ.പിയുമായി ധാരണയുണ്ടാക്കിയിട്ട് അത് മറച്ചു വയ്ക്കാനാണോ യെച്ചൂരി ശ്രമിക്കുന്നതെന്നാണ് പ്രസംഗത്തില്‍ ചോദിച്ചതെന്നും പ്രസ്താവനയില്‍ മുഖ്യമന്ത്രി വിശദീകരിച്ചു.
കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി ഏതടവും പയറ്റുന്നവരാണ് ബി.ജെ.പി. കേരളത്തില്‍ അക്കൗണ്ട് തുറക്കാമെന്നത് അവരുടെ വ്യാമോഹം മാത്രമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
