Asianet News MalayalamAsianet News Malayalam

പ്രചരണത്തിനിടയിലും വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്ത് സ്ഥാനാര്‍ത്ഥി

sebastian paul teaching students during election campaign
Author
Ernakulam, First Published Apr 9, 2016, 1:55 PM IST

 

കാക്കനാട്ടെ കേരള മീഡിയ അക്കാദമിയിലെ  അധ്യാപകനായിരിക്കയാണ്  സെബാസ്റ്റ്യൻ പോൾ തൃക്കാക്കര മണ്ഡലം സ്ഥാനാര്‍ത്ഥിയാകുന്നത്. കഴിഞ്ഞ ദിവസമാണ് മീഡിയ അക്കാദമിയിലെ വിദ്യാര്‍ത്ഥികൾക്ക് തിയറി മാത്രം പോര പ്രാക്ടിക്കലും  വേണമെന്ന  ആവശ്യത്തെ  തുടര്‍ന്നായിരുന്നു പ്രചാരണത്തിന്  അവരെയും കൂടെ കൂടിയത്. സ്ഥാനാര്‍ത്ഥി പ്രചാരണ തിരക്കിലയിരുന്നെങ്കിലും തന്റെ  വിദ്യാർത്ഥികൾക്ക് കാര്യങ്ങൾ  നേരിട്ടു കണ്ടു പഠിക്കുവാനും മനസിലാക്കാനും അവസരമുണ്ടാക്കി. അധ്യാപകന്റെ  തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ  ഭാഗമാകാൻ കഴിഞ്ഞതിനാല്‍ കാര്യങ്ങൾ വേണ്ടവിധം മനസിലാക്കാൻ കഴിഞ്ഞു വെന്നും നടിന്റെ പൾസ് അറിയാൻ സാധിച്ചുവെന്നും വിദ്യാർഥികൾ  പറയുന്നു. ജനജീവിതം നേരിട്ട് കാണാനായി കിട്ടിയ  അവസരം കൂടിയായി വിദ്യാത്ഥികള്‍ക്ക്. തെരഞ്ഞെടുപ്പില്‍ ജയിച്ചാലും  തങ്ങളെ പഠിപ്പിക്കാനാനെത്തുമോയെന്നുള്ള  വിദ്യാർഥികളുടെ ചോദ്യത്തിന്  മന്ത്രിയാൽ ഇനി മീഡിയ  അക്കാദമിയിൽ ഉണ്ടാവില്ലെന്നായിരുന്നു  മാധ്യമ നിരൂപകനും മുൻ  എംഎൽഎയും  എംപിയുമായ സെബാസ്റ്റ്യൻ പോളിന്റെ മറുപടി. 

എതിർസ്ഥാനാർഥിയായി  യുഡിഎഫ്  സീറ്റിൽ മത്സരിക്കുന്നത് പിടി തോമസാണ്. നിലവിലെ എംഎൽഎയായ ബെന്നി ബെഹന്നൻ മത്സരത്തിൽ നിന്നു പിന്മാറിയതോടെയാണ്  പിടി തോമസ്‌ തൃക്കാക്കരയില്‍ മത്സരിക്കുന്നത്. മണ്ഡലത്തിലെ  ബിജെപി സ്ഥാനാർഥിയെ സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.

Follow Us:
Download App:
  • android
  • ios