ദില്ലി: കേരളത്തിൽ മുഖ്യമന്ത്രിസ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തത് പാർട്ടിയുടെ സാധ്യതകളെ ബാധിച്ചിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. കേരളത്തിലെ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിസ്ഥാനാർത്ഥിയെക്കുറിച്ചുള്ള ആശയക്കുഴപ്പം തുടരുന്നത് ഇടതുപക്ഷത്തിന് ഗുണകരമല്ല എന്ന സർവ്വെ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം.
വിഎസിനും പിണറായിക്കും പുറമെ ആരെങ്കിലും പരിഗണനയിലുണ്ടോയെന്ന ചോദ്യത്തിന് അങ്ങനെ ആരെയും ഇപ്പോൾ ആലോചിട്ടില്ല എന്നായിരുന്നു യെച്ചൂരിയുടെ മറുപടി.
ജനങ്ങൾ തീരുമാനിക്കട്ടെ. അവർ വിധിയെഴുതിയ ശേഷം തീരുമാനമെടുക്കാം. ഇപ്പോൾ ഒരു യുദ്ധത്തിലാണ്. ഇതിനു ശേഷം എല്ലാം വിശദമായി ചർച്ച ചെയ്യാം-യെച്ചൂരി പറഞ്ഞു. പ്രചരണത്തിൽ പാർട്ടി സജീവമാണെന്നും ഇതിൽ വീഴ്ചയുണ്ടെന്ന് കരുതുന്നില്ലെന്നും യെച്ചൂരി വ്യക്തമാക്കി.
