തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അൽപ്പനേരത്തെ ഇടവേളനൽകി ശ്രീശാന്ത് മകളുടെ പിറന്നാൾ ആഘോഷചടങ്ങിനെത്തി.. ശ്രീയുടെ മകൾ ശ്രീസാൻവികയുടെ ഒന്നാം പിറന്നാളിന് ആശംസ നേരാൻ രാഷ്ട്രീയം ഭിന്നത മാറ്റിവച്ച് ശശി തരൂർ എംപി യും എത്തി.

ശ്രീസാൻവികയുടെ ഒന്നാം പിറന്നാളാണ് തെരഞ്ഞെടുപ്പ് തിരക്കുകളിൽ നിന്ന് ഫ്ലാറ്റിലെ പിറന്നാളാഘോഷവേദിയിലേക്ക് അച്ഛൻ ശ്രീശാന്ത് ഓടിയെത്തി. തിരുവനന്തപുരം മണ്ഡലത്തിലെ ത്രികോണപ്പോരിന്റ സമ്മർദ്ദങ്ങളൊന്നുമില്ലാതെ കുഞ്ഞുമകളെ കൊഞ്ചിച്ച്.... അതിഥികളെ സ്വീകരിച്ച് തനി ഗൃഹനാഥനായി..
ശശിതരൂർ എംപിയുടെ സാന്നിദ്ധ്യമായിരുന്നു ചടങ്ങിന്റെ മറ്റൊരു പ്രത്യേകത. സന്ദർശനത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് തരൂർ മാധ്യമങ്ങളോട് പറഞ്ഞു
തിരക്ക് കൂടിയപ്പോൾ അൽപം അസ്വസ്ഥയായെങ്കിലും മൈക്കുകണ്ടതോടെ പിറന്നാൾകുട്ടി ഹാപ്പിയായി.
