തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീശാന്ത് നാമനിര്‍ദ്ദേശപത്രിക നല്‍കി. കലക്ട്രേറ്റിലാണ് ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം, ശ്രീശാന്ത് പത്രിക നല്‍കിയത്. ഏഴുകോടി മുപ്പത്തേഴുലക്ഷത്തി പതിനെട്ടായിരം രൂപയുടെ ആസ്തിയും ഒരു കോടി മുപ്പത്തേഴുലക്ഷത്തി അമ്പത്തൊന്‍പതിനായിരം രൂപയുടെ ബാധ്യതയുമുണ്ടെന്ന് പത്രികക്കൊപ്പമുള്ള സതൃവാങ്മൂലത്തില്‍ പറയുന്നു. 

ഭാരൃയുടെ പേരില്‍ എണ്‍പത്തിരണ്ടു ലക്ഷത്തി മുപ്പത്തയ്യായിരം രൂപയും മകള്‍ക്ക് നാല് ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളുണ്ട്. തമ്പാനൂര്‍ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരും രാജാജി കോളനിയിലെ അമ്മമാരുമാണ് കെട്ടിവെയ്ക്കാനുള്ള തുക നല്‍കിയതെന്ന് ശ്രീശാന്ത് അറിയിച്ചു.