തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ രീതികള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെപ്പോലെയാണെന്നു ശ്രീശാന്ത്. സച്ചിനോളം വിനീതഭാവമുള്ള കുമ്മനമാണു സംസ്ഥാനത്തു തനിക്ക് ഏറ്റവും ഇഷ്ടമുള്ള നേതാവെന്നും ശ്രീശാന്ത് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ ഫേസ്ബുക്ക് ലൈവിലൂടെ സംസാരിക്കുകയായിരുന്നു ശ്രീ.

ഒ. രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്ന സമയത്തു കേരളത്തിനുവേണ്ടി ചെയ്ത കാര്യങ്ങള്‍ മലയാളികള്‍ക്ക് അറിയാമെന്നും, ഇവിടെ ബിജെപിക്ക് അധികാരം കിട്ടുന്നതു കേരളത്തെ സംബന്ധിച്ച് ആയിരം മടങ്ങ് നല്ലതായിരിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു. 

രാഷ്ട്രീയത്തില്‍ ശ്രീശാന്ത് കുറേക്കൂടി ഹോംവര്‍ക്ക് ചെയ്യണമെന്ന ശശി തരൂരിന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോള്‍, തനിക്ക് രാഷ്ട്രീയത്തില്‍ 50 വര്‍ഷം ഇനിയും കിടക്കുകയാണല്ലോയെന്നും പഠിച്ചു തുടങ്ങുകയാണെന്നും, താന്‍ എംഎല്‍എയാകുമ്പോള്‍ എംപിയായ അദ്ദേഹത്തൊപ്പം പ്രവര്‍ത്തിക്കാനാകുമെന്നുമായിരുന്നു ശ്രീയുടെ മറുപടി.

ശ്രീശാന്തുമായി ഫേസ്ബുക്ക് ലൈവിലൂടെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ചീഫ് സബ് എഡിറ്റര്‍ സി. ഗോപാലകൃഷ്ണന്‍ നടത്തിയ അഭിമുഖത്തിന്റെ വിഡിയോ ചുവടെ കാണാം.