സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്ന് ഇക്കാലമത്രയും അകറ്റി നിര്‍ത്തപ്പെട്ടവരായിരുന്നു സുജിയടങ്ങുന്ന മൂന്നാം ലിഗക്കാര്‍. എവിടെയും അവഗണനയും പരിഹാസവും. ആണിനും പെണ്ണിനുമൊപ്പം മൂന്നാം ലിംഗക്കാരെ അംഗീകരിക്കുന്നതിനുള്ള സുപ്രീം കോടതി വിധിയെത്തിയത് 2014 ലാണ് ‍. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വോട്ടവകാശം ലഭിച്ചശേഷം കേരള നിയമസഭയിലേക്ക് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.

സമൂഹത്തില്‍ അകറ്റി നിര്‍ത്തപ്പെടുന്ന മൂന്നാം ലിംഗക്കാരുടെ വേദന മാത്രമല്ല ഈ തെരഞ്ഞെടുപ്പില്‍ സുജിയുടെ ഉള്ളില്‍ നിറയുന്നത്. സ്തീകളനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചും വേദനയോടെ സുജി ഓര്‍ക്കുന്നു. സ്ത്രീ സുരക്ഷ ഉറപ്പുവരുത്താനും ഭരണകൂടത്തിനാവണം. അത് ഉറപ്പാക്കുന്നവര്‍ക്കാണ് തന്‍റെ കന്നിവോട്ടെന്നും സുജി പറയുന്നു. മൂന്നാം ലിംഗത്തില്‍പെട്ട നിരവധി പേര്‍ ഇപ്പോഴും വോട്ടര്‍ പട്ടികയ്ക്ക് പുറത്തുണ്ട്. അവരോട് സുജി പറയുന്നത് ഇപ്രകാരമാണ്

"യാഥാസ്ഥിതിക സമൂഹവുമായുള്ള മത്സരമാണ് തന്നെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ്. ആ പോരാട്ടത്തില്‍ വോട്ടുചെയ്യുംമുന്‍പ് തന്നെ വന്‍ഭൂരിപക്ഷത്തില്‍ ജയിച്ച പ്രതീതിയിലാണ് "