കൊല്ലത്ത് നടന്‍ മുകേഷിനായി സുരാജ് വെഞ്ഞാറമൂടും രമേഷ് പിഷാരടിയും പ്രചാരണത്തിനിറങ്ങി...മുകേഷിന്‍റെ ശബ്ദം അനുകരിച്ച് കൊണ്ടും തമാശകള്‍ പങ്കുവച്ചുമായിരുന്നു ഇരുവരുടെയും പ്രചാരണം. മുകേഷിന്‍റെ വാഹന പ്രചാരണത്തിന് തുടക്കം കുറിക്കാനായിരുന്നു മലയാളത്തിന്‍റെ രണ്ട് ഹാസ്യതാരങ്ങളുമെത്തിയത് മുകേഷ് സ്ഥാനാര്‍ത്ഥിയായതോടെ കുടുംബം പട്ടണിയാകുമോ എന്ന ആശങ്കയിലാണ് രമേഷ് പിഷാരടി. എന്നാല്‍ നേരെ തിരിച്ചാണ് സുരാജിന്‍റെ അഭിപ്രായം. മുകേഷ് സ്ഥാനാര്‍ത്ഥിയായതില്‍ ഏറെ സന്തോഷിക്കുന്നുവെന്ന് സുരാജ്.. മുകേഷിനെ വിജയപ്പിക്കാനല്ല മറിച്ച് ഭൂരിപക്ഷം കൂട്ടാനാണ് തങ്ങളെത്തിയതെന്ന് ഇരു താരങ്ങളും പറഞ്ഞു. ടിവി സ്ക്രീനിലെ ചിരപരിചിതരായ താരങ്ങളെ കാണാന്‍ റോഡുവക്കില്‍ നല്ല തിരിക്കായിരുന്നു. പ്രചാരണത്തിന്‍റെ അവസാനഘട്ടത്തില്‍ മുന്‍നിര താരങ്ങളെ രംഗത്തിറക്കി രംഗം കൊഴുപ്പിക്കാനാണ് മുകേഷിന്‍റെ തീരുമാനം.

കൊല്ലത്ത്‌ സുരാജ് വെഞ്ഞാറമ്മൂടും രമേഷ് പിഷാരടിയും രംഗത്തിറങ്ങി. വീഡിയോ കാണാം:

Chat Conversation End