ചെന്നൈ: ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജയ്ക്കു വോട്ട് ചോദിച്ച് നടനും എംപിയുമായ സുരേഷ് ഗോപി തമിഴ്‌നാട്ടില്‍. ചെന്നൈ ടി നഗറിലെ സ്ഥാനാർഥിയാണു രാജ. വടപളനിയിൽ നടന്ന പ്രചരണയോഗത്തിൽ സുരേഷ് ഗോപി മലയാളത്തില്‍ വോട്ട് അഭ്യര്‍ഥിച്ചതും കൗതുകമായി. നിരവധി മലയാളികളുള്ള മേഖലയാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തിയ പ്രസംഗത്തിനിടെ കേരള രാഷ്ട്രീയത്തെക്കുറിച്ചും സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷം കേരളത്തിലെ വളരെ മോശം ഭരണമാണു സംഭവിച്ചത്. എച്ച്. രാജ പറഞ്ഞിട്ടാണു പ്രസംഗം മലയാളത്തിലാക്കിയത്. തനിക്ക് തമിഴ് അറിയാമെന്നും ഒരുമാസം തമിഴ് സംസാരിക്കുകയാണെങ്കില്‍ ഒഴുക്കോടെ സംസാരിക്കാനും സാധിക്കുമെന്നു സുരേഷ് ഗോപി പറഞ്ഞു.
