തിരുവനന്തപുരം: ബിജെപിയുടെ തെരഞ്ഞെടുപ്പ് യോഗങ്ങള്‍ കൂടുതല്‍ സജീവമാവുകയാണ് സുരേഷ് ഗോപി എംപി.സ്വന്തം മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പങ്കെടുത്ത് യോഗത്തിലും താരമായത് സുരേഷ് ഗോപിയാണ്. ആണത്തമുണ്ടെങ്കില്‍ സോളാര്‍ കേസ് സിബിഐക്ക് വിടണമെന്നായിരുന്നു മുഖ്യമന്ത്രിയോട് സുരേഷ് ഗോപിയുടെ വെല്ലുവിളി.മുഖ്യമന്ത്രി 14 മണിക്കൂറിലധികം സോളര്‍ കമ്മിഷന് മുന്നില്‍ ഇരുന്നിട്ടും കള്ളനെ പിടിയ്‌ക്കാന്‍ കമ്മിഷന് കഴിഞ്ഞില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

പട്ടത്ത് കുമ്മനം രാജശേഖരന് വോട്ടുചോദിച്ച് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പ്രസംഗത്തിനിടെയെത്തിയ സുരേഷ് ഗോപിയെ ജയ് വിളികളോടെയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. വേദിയില്‍ രാജ്നാഥ് സിങ് വക സ്വാഗതം. കഴിഞ്ഞ സഭയില്‍ ബിജെപിക്ക് അഞ്ച് എം എല്‍ എ മാരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ സ്ഥിതി വേറൊന്നാകുമായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

ബിജെപി പ്രതീക്ഷവയ്‌ക്കുന്ന മണ്ഡലങ്ങളില്‍ സുരേഷ് ഗോപിയെ കൂടുതല്‍ രംഗത്തിറക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.