ദില്ലി സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലുണ്ടായ വിവാദങ്ങളും പരസ്‌പര പോരിനും വിമാരമിട്ട് കെ മുരളീധരന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ സുധീരനെത്തി. കെ.മുരളീധരന്റെ പ്രവര്‍ത്തനശൈലിയെ വാനോളം പ്രശംസിച്ചായിരുന്നു സുധീരന്റെ ഉദ്ഘാടന പ്രസംഗം.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നിര്‍ബന്ധം പിടിച്ച വി എം സുധീരന്റെ നിലപാട് മലര്‍ന്നു കിടന്ന് തുപ്പന്നുതുപോലെയെന്നായിരുന്നു ദില്ലി ചര്‍ച്ചകള്‍ക്കുശേഷം കെ മുരളീധരന്റ പ്രസ്‍താവന. സ്ഥാനാര്‍ത്ഥിപട്ടിക ആയതോടെ കോണ്‍ഗ്രസില്‍ മഞ്ഞുരുകി തുടങ്ങി. വട്ടിയൂര്‍കാവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയത് വി എം സുധീരനും. വിഎമ്മിനെ സന്തോഷത്തോടെ ആനയിച്ച് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍. പരസ്‌പരം പോരടിച്ച നിന്നതിന്റെ തെല്ലും ലാഞ്ചനയില്ലാതെ ഇരുവരും കുശലം പറഞ്ഞു. ലീഡറയെും കെ മുരളീധരനെയും വാനോളം പുകഴ്‍ത്തി വി എം സുധീരന്റെ ഉദ്ഘാടന പ്രസംഗം.
ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. ടി എന്‍ സീമയും കുമ്മനം രാജശേഖരനുമാണ് കെ മുരളീധരന്റെ എതിര്‍സ്ഥാനാര്‍ത്ഥികള്‍. സ്ഥാനാര്‍ത്ഥിനിര്‍ണത്തിനുശേഷം മണ്ഡലത്തിലൂടെ പ്രാഥമികഘട്ട വോട്ടു ചേദിച്ചുള്ള പ്രചാരണത്തിലാണ് കെ മുരളീധരന്‍ ഇപ്പോള്‍.
