വി എസ് അച്യുതാനന്ദന്റെ സംസ്ഥാനതല പ്രചാരണ പര്യടനം സമാപിച്ചു. കാസർകോട്ട് നിന്ന് തുടങ്ങി രണ്ടാഴ്ച പിന്നിട്ടാണ് പര്യടനം നെടുമങ്ങാട്ട് സമാപിച്ചത് സ്വന്തം മണ്ഡലമായ മലമ്പുഴയിലാകും വി എസ്സിന്റെ ഇനിയുള്ള പ്രചാരണ പരിപാടികള്‍.
കഴിഞ്ഞ മാസം ഇരുപതിന് കാസകോട്ടാണ് വി എസ് അച്യുതാനന്ദന്റെ സംസ്ഥാനതല പ്രചാരണം തുടങിയത്. പര്യടനം 14 ദിവസങ്ങൾ പിന്നിട്ട് നെടുമങ്ങാട്ട് സമാപിച്ചു സമാപന ദിവസമായ ചൊവ്വാഴ്ച്ച വട്ടിയൂർക്കാവിലും പാറശാലയിലുംനേമത്തും ഒടുവിൽ നെടുമങ്ങാട്ടും വി എസ് പ്രസംഗിച്ചു. സംസ്ഥാനത്തെ പ്രധാന മണ്ഡലങ്ങളിൽ 60ലധികം വേദികൾ പിന്നിട്ട് 92കാരനായ വി എസ് ഇടതുപക്ഷത്തിന്റെ സ്റ്റാർ ക്യാന്പെയ്നറായി . എല്ലാ വേദികളിലും വി എസ്സിന്റെ പ്രസംഗം കേൽക്കാൻ ആയിരങ്ങളാണ് എത്തിയത് യു ഡി എഫിനേയും ബി ജെ പിയേയും കടന്നാക്രമിച്ചകൊണ്ട് ഓരോ വേദിയിലും ജനങ്ങൾക്ക് ആവേശമായി
രണ്ടാഴ്ചകൊണ്ട് 1500 ഓളം കിലമോമിറ്റർ വി എസ് താണ്ടി ഇനി സ്വന്തം മണ്ഡലമായ മലമ്പുഴയിലേക്ക് പോകുന്ന വി എസ് അവിടെ പ്രചാരണ രംഗത്ത് കൂടുതൽ സജീവമാകും.
