പരിപാടിക്കെത്തിയ ജാനുവിന് വേദിയില്‍ കയറാനാവാതെ അല്‍പ്പസമയം പുറത്ത് നില്‍ക്കേണ്ടി വന്നു. ഇതു ജാനുവിനെ ചിലര്‍ തടഞ്ഞുവെച്ചുവെന്ന അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു.

ആദിവാസി ഗോത്രമഹാ സഭാ നേതാവ് സികെ ജാനു ജനാധിപത്യ രാഷ്ട്ര സഭ എന്ന പേരിലാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചാണ് ജാനു മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. എന്‍ഡിഎയിലെ ഘടക കക്ഷിയായിട്ടാകും നില്‍കുന്നതെന്ന് നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു. 

പിന്നീട് പാലക്കാട് പ്രധാനമന്ത്രിയുടെ പരിപാടിയിലും വെള്ളാപ്പള്ളി ഹെലികോപ്റ്ററില്‍ എത്തി. പിന്നീട് ആലപ്പുഴയ്ക്ക് വെള്ളാപ്പള്ളി മടങ്ങി. വരും ദിവസങ്ങളിലും വെള്ളാപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കായി പറന്ന് പ്രചാരണം നടത്തും.