പാര്‍ട്ടിയില്‍ ശത്രുപക്ഷത്തുള്ള അടൂര്‍ പ്രകാശിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് കോന്നിയില്‍ എത്തുമ്പോള്‍ എന്തായിരിക്കും വി.എം. സുധീരന്‍ പറയുക? ഏറെ ആകാംഷയോടും കൗതുകത്തോടെയുമാണ് യുഡിഎഫ് പ്രവര്‍ത്തകരുള്‍പ്പെടെ കാത്തിരുന്നത്. എന്നാല്‍ വളരെ തന്ത്രപരമായാണ് സുധീരന്‍ കോന്നി വള്ളിക്കോട് പ്രസംഗിച്ചത്. 

45 മിനിറ്റ് നീണ്ട പ്രസംഗത്തിന്‍റെ ആദ്യ 40 മിനിറ്റും ബിജെപിയെയും സിപിഎമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് സംസാരിച്ചു. ഏറ്റവും ഒടുവിലാണ് അടൂര്‍ പ്രകാശിലേക്കും റവന്യൂ വകുപ്പിലേക്കും എത്തിയത്. എന്നാല്‍ ഇവയെല്ലാം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നേട്ടങ്ങളാണെന്നായിരുന്നു സുധീരന്‍ പറഞ്ഞത്.

വിവാദവിഷയങ്ങളൊന്നും പരാമര്‍ശിക്കാതെ സുധീരന്‍ പ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെ റവന്യൂവകുപ്പ് മന്ത്രിയെന്ന നിലയില്‍ തന്നെയേല്‍പ്പിച്ച കാര്യങ്ങള്‍ ഭംഗിയായി നിറവേറ്റിയെന്ന് ആദ്യം സംസാരിച്ച അടൂര്‍ പ്രകാശും പറഞ്ഞു.