മാനുഷിക വികസന സൂചിക പ്രകാരം ഒന്നാം സ്ഥാനത്താണ് കേരളം. എന്നാല്‍ ആയുര്‍ദൈര്‍ഘ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന കാര്യങ്ങളിലെല്ലാം ഗുജറാത്ത് വളരെ പിന്നിലാണെന്നും വി എസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. കേരളത്തെ ഗുജറാത്തിന് തുല്യമാക്കുമെന്ന മോദിയുടെ പ്രഖ്യാപനത്തിനാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടി വി എസ് മറുപടി പറയുന്നത്. ഗുജറാത്തില്‍, മനുഷ്യനെയും പ്രകൃതിയെയും ചൂഷണം ചെയ്‌തുകൊണ്ടാണ് വികസനം നടക്കുന്നത്. അവിടെ വ്യവസായത്തിന് വന്‍ നിക്ഷേപം നടന്നിട്ടുണ്ടെങ്കിലും പണം മുഴുവന്‍ അംബാനിയുടെയും അദാനിയുടെയും കീശയിലേക്കാണ് പോയിട്ടുള്ളത്. മലിനീകരണത്തിലും ഗുജറാത്ത് ഒന്നാം സ്ഥാനത്താണെന്ന് പറയുന്ന വി എസ് പോസ്റ്റ്‍, വര്‍ഗീയതയെക്കുറിച്ചുള്ള പരാമര്‍ശത്തോടെയാണ് അവസാനിക്കുന്നത്. കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാം നമുക്ക് കൈകോര്‍ക്കാം എന്നു ആഹ്വാനം ചെയ്‌തുകൊണ്ടാണ് വി എസിന്റെ പോസ്റ്റ് അവസാനിക്കുന്നത്.