കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസുകളില്‍ വിശദാംശങ്ങള്‍ കോടതിയില്‍ ബോധിപ്പിക്കുമെന്നും വി എസ് പറയുന്നുണ്ട്. തന്റെ പേരില്‍ ഒരു എഫ്ഐആര്‍ പോലുമില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ വാദത്തെയും വി എസ് തള്ളിക്കളയുന്നുണ്ട്. അജ്ഞാനുവര്‍ത്തികളായ കീഴ് ഉദ്യോഗസ്ഥര്‍ എങ്ങനെ മുഖ്യമന്ത്രിക്കെതിരെ എഫ്ഐആര്‍ ഇടുമെന്നും വി എസ് ചോദിക്കുന്നു. ടൈറ്റാനിയം കേസ്, പാറ്റൂര്‍ ഫ്ലാറ്റ് വിവാദം, ബംഗളൂരുവിലെ തട്ടിപ്പ് കേസ് എന്നിവ പരാമര്‍ശിച്ചാണ് വി എസിന്റെ പോസ്റ്റ്. ഒടുവില്‍ ഉമ്മന്‍ചാണ്ടി, താങ്ങളുടെ അഴിമതിക്ക് മരുന്ന് 'അഴി' എന്നു പറഞ്ഞുകൊണ്ടാണ് വി എസിന്റെ പോസ്റ്റ് അവസാനിക്കുന്നത്.