വി എസ് അച്യുതാനന്ദനും - പിണറായി വിജയനും മാറി പുതിയ നേതാക്കള്‍ സിപിഎം നേതൃസ്ഥാനത്തേയ്‍ക്ക് ഉയര്‍ന്ന് വരണമെന്ന് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ഗീവ‍ര്‍ഗീസ് മാര്‍ കൂറിലോസ്. തോമസ് ഐസക്കിനേയും എം എ ബേബിയേയും പോലുള്ള നേതാക്കളിലാണ് ഇടതുപക്ഷത്തിന്റെ ഭാവി പ്രതീക്ഷകള്‍. സ്ഥാനാര്‍ത്ഥി നി‍ര്‍ണ്ണയത്തില്‍ യു ഡി എഫ് പരിഗണിച്ചില്ലെന്നും, കോഴ സംസ്‍കാരത്തിനെതിരായ വിധിയെഴുത്താകും തെരെഞ്ഞെടുപ്പിലുണ്ടാവുകയെന്നും ഗീവര്‍ഗീസ് മാര്‍ കുറിലോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.