കേന്ദ്രസംസ്ഥാന സര്‍ക്കരുകള്‍ക്ക് എതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ച് സീതാറാം യെച്ചൂരി. പെരുമ്പാവൂരില്‍ ജിഷയുടെ കൊലപാതകം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് പോലീസ് നടപടി തുടങ്ങിയത്. ഇത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പ്‌കേട് കൊണ്ടാണന്നും യെച്ചൂരി ആരോപിച്ചു. ജിഷയുടെ കൊലപാതകം അസാധാരണമായ ഒരു സംഭവമാണന്നും സര്‍ക്കരും പോലീസും കുറ്റം ചെയ്യുന്നവരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു

കരാര്‍ അടിസ്ഥാനത്തില്‍ ഇടതുവലത് മുന്നണികള്‍ മാറിമാറിഭരിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് മലയാളികള്‍ ബുദ്ധപരമായി വോട്ട് ചെയ്യുന്നവരാണന്നും പ്രധാനമന്ത്രിയുടെ പരാമര്‍ശം അപമാനകരണാണന്നും സീതാറാം യെച്ചൂരി തിരിച്ചടിച്ചു. കേന്ദ്രസര്‍ക്കാര്‍ ഹിംസയെ സ്‌പോണ്‍സര്‍ ചെയ്യുകയാണന്നും, രാജ്യത്തിന്റെ വികസന കാര്യങ്ങളില്‍ താല്പര്യം കാണിക്കുന്നില്ലന്നും സീതീറാം യെച്ചൂരി കുറ്റപ്പെടുത്തി. തിരുവനന്തപുരെ ജില്ലയില്‍ മൂന്ന് യോഗങ്ങളിലാണ് സിപിഐഎം ജനറല്‍സെക്രട്ടറി സംസാരിച്ചത്.