അൻപത് ദിവസം പൂർത്തിയാക്കിയ 12 പേർക്ക് മോഹൻലാൽ അഭിനന്ദനം അറിയിക്കുകയും ചെയ്തു.

ബി​ഗ് ബോസ് സീസൺ നാല് അൻപതിന്റെ നിറവിൽ. തികച്ചും വ്യത്യസ്തരായ 17 മത്സരാർത്ഥികളുമായി തുടങ്ങിയ ഷോയിൽ ഇപ്പോൾ 14പേരാണ് ഇള്ളത്. ഇതിൽ രണ്ട് പേർ പുതുതായി വന്ന മത്സരാർത്ഥികളാണ്. 'ബി​ഗ് ബോസ് നാലിന്റെ യാത്ര ഇന്ന് പകുതി ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. 50 എപ്പിസോഡ്. 17 പേരുമായി തുടങ്ങിയ യാത്രയിൽ കുറച്ചുപേർ പുറത്തേക്കും കുറച്ചു പേര‍്‍ അകത്തേക്കുമായി നിൽക്കുമ്പോൾ, എണ്ണത്തിൽ 14പേർ. ഓരോ ആഴ്ച കഴിയുന്തോറും വ്യക്തതയോടുകൂടിയ ചുവടുവയ്പ്പുകൾ അവരിൽ നമുക്ക് കാണാം. ശരിക്കും പറഞ്ഞാൽ മത്സരത്തിന്റെ വേ​ഗത ഇപ്പോൾ ഒന്നാമത്തെ ​ഗിയറിൽ നിന്നും നാലാമത്തെ ​ഗിയറിൽ, ഫുൾ പവറിൽ മുന്നേറുകയാണ്. വേ​ഗയേറിയ മത്സരം നമുക്കിനി കാണാം'. എന്നാണ് മോഹൻലാൽ ആമുഖത്തിൽ പറഞ്ഞത്. പിന്നാലെ മത്സരാർത്ഥികളെ കാണിക്കുകയും അൻപത് ദിവസം പൂർത്തിയാക്കിയ 12 പേർക്ക് മോഹൻലാൽ അഭിനന്ദനം അറിയിക്കുകയും ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

എല്ലാവർക്കും മധുരം നൽകി കൊണ്ടായിരുന്നു ഷോ തുടങ്ങിയത്. ശേഷം ഓരോരുത്തരോടും അമ്പത് ദിവസത്തെ എക്സ്പീരിയൻസുകൾ മോഹൻലാൽ ചോദിച്ചറിയുകയായിരുന്നു. എവിടെ കൊണ്ടിട്ടാലും ജീവിക്കും എന്നായിരുന്നു സുചിത്രയുടെ മറുപടി. തനിക്കുണ്ടാകുന്ന ഈ​ഗോകൾ എവിടെ ഉണ്ടാുമെന്നും അത് തിരുത്തുന്നത് എങ്ങനെയാണെന്നും താൻ പഠിച്ചെന്നായിരുന്നു ബ്ലെസ്ലി പറഞ്ഞത്. അൻപത് ദിവസം പോയതറിഞ്ഞില്ലെന്ന് അഖിൽ പറഞ്ഞപ്പോൾ ഇതൊരു ടാസ്ക് ആയാണ് എടുത്തിരിക്കുന്നതെന്ന് പറയുകയാണ് ധന്യ. അഭിമാനമെന്നാണ് ദിൽഷ പറയുന്നത്. നല്ലൊരു എക്സ്പീരിയൻസ് എന്ന് റോബിനും പറഞ്ഞു. കൂളാണെന്ന് മനസ്സിലായെന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. ജാസ്മിൻ തനിക്കൊപ്പം ഉണ്ടാകുമെന്നാണ് നിമിഷ പറഞ്ഞത്. നല്ലതും മോശവുമായ മെമ്മറീസ് ഉണ്ടായെന്നാണ് ജാസ്മിൻ പറഞ്ഞത്. ശേഷം പ്രേക്ഷകരുടെയും താരങ്ങളുടെയും ബി​ഗ് ബോസിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ കാണിക്കുകയും ചെയ്തു. 

ശേഷം വൈൽഡ് കാർഡ് എൻട്രിയായി എത്തിയ റിയാസും വിനയിയും 12 പേർക്ക് ട്രോഫികൾ കൈമാറുന്ന കാഴ്ചയാണ് കണ്ടത്. വ്യക്തി​ഗത മത്സരത്തിൽ കൂടുതൽ ടാസ്ക് ചെയ്ത റോൺസൺ, ബ്ലെസ്ലി, ജാസ്മിൻ എന്നിവരെ മോഹൻലാൽ അഭിനന്ദിച്ചു. കൂടുതൽ തവണ ജയിലിൽ പോയ ബ്ലെസ്ലിയെ വീണ്ടും അഭിനന്ദിക്കുന്നുവെന്നും മോഹൻലാൽ താമാശരൂപത്തിൽ പറഞ്ഞു. പിന്നാലെ എല്ലാ മത്സരാർത്ഥികളും അൻപത് ദിവസം തങ്ങളെ സഹിച്ചതിന് മോഹൻലാലിന് മത്സരാർത്ഥികൾ നന്ദി അറിയിച്ചു.