മനപൂർവ്വം ചെയ്തതാണോ എന്ന ചോദ്യത്തിന്, അതും ​ഗെയിമിന്റെ ഭാ​ഗമാണെന്നാണ് സായ് പറഞ്ഞത്.

ബി​ഗ് ബോസ് സീസണുകളിൽ നിന്നും ഏറെ വ്യത്യസ്തമായി ആറ് വൈൽഡ് കാർഡുകളെയാണ് ഇത്തവണ ഷോയിലേക്ക് എത്തിച്ചത്. ഇതിൽ ചിലർ ആദ്യദിനം മുതൽ പ്രേക്ഷക ശ്രദ്ധനേടുകയും ചെയ്തു. എന്നാൽ ഒരു കമ്യൂണിറ്റിയെ മാത്രം മോശമായ രീതിയിൽ ചിത്രീകരിച്ച അഭിഷേക് ശ്രീകുമാറിനെതിരെ വലിയ വിമർശനങ്ങൾ പ്രേക്ഷകർക്കിടയിൽ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് അഭിഷേകിന് താക്കീത് നൽകിയിരിക്കുകയാണ് മോഹൻലാൽ. 

മഞ്ഞ കാർഡുമായാണ് ഇന്ന് മോഹൻലാൽ ഇത്തിയത്. ശേഷം ഇന്ന് മഞ്ഞയാണെങ്കിൽ അടുത്ത് കാണിക്കുന്നത് റെഡ് കാർഡ് ആയിരിക്കുമെന്നും അങ്ങനെ സംഭവിച്ചാൽ ആ ആൾ പുറത്താകുമെന്നും മോഹൻലാൽ പറ‍ഞ്ഞു. ശേഷം മോഹൻലാൽ അഭിഷേകിനെ വിളിക്കുക ആയിരുന്നു. എന്തിനാണ് മഞ്ഞ കാർഡ് കാണിച്ചതെന്ന് മനസിലായോ എന്ന് മോഹൻലാൽ ചോദിച്ചപ്പോൾ, കമ്യൂണിറ്റിയെ പറഞ്ഞതിന്റെ പേരിലാണെന്നാണ് അഭിഷേക് പറഞ്ഞത്. 

എന്തിനാണ് അങ്ങനെ പറഞ്ഞത്. നമ്മുടെ ഷോയുടെ വ്യക്തമായ നിലപാടുകൾക്ക് എതിരാണ് അത്. ഞങ്ങൾക്ക് ഒരുപാട് പരാതികൾ ലഭിച്ചു. പ്രേക്ഷകരിൽ നിന്നും അല്ലാതെയും. എന്തുകൊണ്ട് ആണ് അങ്ങനെ സംഭവിച്ചതെന്നും മോഹൻലാൽ ചോദിക്കുന്നുണ്ട്. ഒരു ​ഗ്രൂപ്പ് ഓഫ് പീപ്പിളിനെയാണ് ഞാൻ പറഞ്ഞത്. പക്ഷേ പറഞ്ഞ വാക്കുകളിൽ മിസ്റ്റേക് പറ്റി. അതിൽ ഞാൻ ക്ഷമ ചോദിക്കുന്നുവെന്നും അഭിഷേക് പറഞ്ഞു. അങ്ങനെ ഇനി പറ്റാതിരിക്കട്ടെ എന്നാണ് മോഹൻലാൽ മറുപടിയായി നൽകിയത്. ഒപ്പം ഒരു ശിക്ഷയും നൽകുന്നുണ്ട്. ഇത് ഞങ്ങളുടെ പോളിസിക്ക് എതിരാണ്. അടുത്ത പ്രാവശ്യം ഇങ്ങനെ ആയിരിക്കില്ല പ്രതികരണം എന്നും മോഹൻലാൽ പറഞ്ഞു. ശേഷം അടുത്ത രണ്ട് ആഴ്ച അഭിഷേക് ഡയറക്ട് നോമിനേഷനിലേക്ക് പോകുമെന്നും പവർ ടീമിൽ അം​ഗമാകാൻ സാധിക്കില്ലെന്നും മോഹൻലാൽ പറഞ്ഞു. 

മോഹൻലാൽ, മമ്മൂട്ടി സിനിമകൾ മാറിക്കോ!; ഇത് പിള്ളേരുടെ രാജവാഴ്ച, ആദ്യദിനം ലോകമെമ്പാടും പണംവാരിയ മോളിവുഡ്

ശേഷം പുറത്തെ കാര്യത്തെ കുറിച്ച് ജാസ്മിനോട് പറഞ്ഞ സായ്ക്കും മോഹൻലാൽ താക്കീതും ശിക്ഷയും നൽകുന്നുണ്ട്. പുറത്തെ കാര്യങ്ങൾ പറയരുതെന്ന റൂൾ ഉള്ളത് അറിയാമോ എന്ന് മോഹൻലാൽ ചോദിച്ചപ്പോൾ അറിയാമെന്ന് സായ് പറയുന്നുണ്ട്. പുറത്തെ കാര്യങ്ങൾ പറഞ്ഞ് കൊടുത്തതിലൂടെ അവർക്ക് കൊടുത്ത മാനസിക ആഘാതം എത്രത്തോളം ആണെന്ന് അറിയാമോ എന്നും മോഹൻലാൽ ചോദിക്കുന്നുണ്ട്. മനപൂർവ്വം ചെയ്തതാണോ എന്ന ചോദ്യത്തിന്, അതും ​ഗെയിമിന്റെ ഭാ​ഗമാണെന്നാണ് സായ് പറഞ്ഞത്. അതിവിടെ ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ മോഹൻലാൽ അടുത്ത ആഴ്ച ഡയറക്ട് നോമിനേഷനിലേക്ക് വരുമെന്നും ലക്ഷ്വറി പോയിന്റിൽ നിന്നും 1000 തങ്ങൾ എടുക്കുകയാണെന്നും സായ് പറഞ്ഞു. ശേഷം ജാസ്മിനോട് നല്ല പ്ലെയറാണെന്നും സായ് പറഞ്ഞത് സത്യമാണോ അല്ലയോ എന്ന് ജാസ്മിന് എങ്ങനെ അറിയാമെന്നും മോഹൻലാൽ ചോദിക്കുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..