Asianet News MalayalamAsianet News Malayalam

ബി​ഗ് ബോസിലെ മൈൻഡ് റീഡർ, ഇത് കാലം കാത്തുവച്ചത്; കിടിലം ഫിറോസ് പറയുന്നു

ഒരു അനാഥാലയമെന്ന സ്വപ്‌നം സഫലീകരിക്കാൻ വേണ്ടിയായിരുന്നു ബിഗ് ബോസിലേക്കുള്ള തന്റെ യാത്ര എന്നും ഇതിനകം തന്നെ ആ സ്വപ്നം സഫലമായെന്നും ഫിറോസ് പറയുന്നു. 

artist kidilam firoz response for bigboss season three finale
Author
Kochi, First Published Aug 2, 2021, 4:54 PM IST

ഴിഞ്ഞ ദിവസമാണ് മലയാളം ബി​ഗ് ബോസ് സീസൺ മൂന്നിന്റെ ​ഗ്രാന്റ് ഫിനാലെ നടന്നത്. പ്രേക്ഷക പിന്തുണയോടെ മണിക്കുട്ടൻ, സായ് വിഷ്ണു, ഡിംപൽ ഭാൽ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഈ സീസണില ശക്തമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു കിടിലം ഫിറോസ്. ഫൈനൽ ഫൈവിൽ എത്തുമെന്ന് പ്രേക്ഷകർ ഒരേ പോലെ പറഞ്ഞ മത്സരാർത്ഥിയും ഫിറോസ് തന്നെയാണ്. എന്നാൽ മത്സരത്തിൽ ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയായിരുന്നു ഫിറോസിന്. ഗ്രാൻഡ് ഫിനലെയ്ക്ക് പിന്നാലെ ഫിറോസ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

മൈൻഡ് റീഡർ ഓഫ് സീസൺ എന്ന അവാർഡാണ് ഫിറോസിന് ലഭിച്ചത്. ഒരു അനാഥാലയമെന്ന സ്വപ്‌നം സഫലീകരിക്കാൻ വേണ്ടിയായിരുന്നു ബിഗ് ബോസിലേക്കുള്ള തന്റെ യാത്ര എന്നും ഇതിനകം തന്നെ ആ സ്വപ്നം സഫലമായെന്നും ഫിറോസ് പറയുന്നു. തനിക്ക് വോട്ട് നൽകിയവർക്കും പിന്തുണച്ചവർക്കും ഫാൻസ് ​ഗ്രൂപ്പുകൾക്കും ഫിറോസ് നന്ദി പറയുന്നു. 

കിടിലം ഫിറോസിന്റെ വാക്കുകൾ

Mind Reader of the Season 
ഇതായിരുന്നു കാലം കാത്തുവച്ചിരുന്നത്. 95 ദിനരാത്രങ്ങളിൽ അകത്തും പുറത്തും കടന്നുപോയ മാനസിക അവസ്ഥ ഒരുപക്ഷേ അവിടെ ഒപ്പം ഉണ്ടായിരുന്നവർക്കേ മനസിലാകുള്ളൂ .വീഴാൻ തുടങ്ങിയിടത്തൊക്കെ വീഴാതെ താങ്ങിയ ഒപ്പം മത്സരിച്ച 18 പേർക്കും നന്ദി പറയുന്നു. ഞാൻ വീടിനുള്ളിലായിരുന്നപ്പോൾ ഉണ്ടായ സംഭവവികാസങ്ങളിൽ തളർന്നുപോയ എന്റെ കുടുംബത്തെ ചേർത്തുപിടിച്ചു ഒപ്പം നിന്ന ഒരു വലിയ സമൂഹമുണ്ട് .അവർക്ക് നന്ദി പറയുന്നു.

78ലക്ഷത്തി99നായിരത്തി200 വോട്ടുകൾ എനിക്ക് വേണ്ടി ചെയ്ത പ്രേക്ഷക സമൂഹത്തിനു നന്ദി അറിയിക്കുന്നു. ട്രോളുകളിലൂടെ എന്നെ ജനശ്രദ്ധയിലെത്തിച്ചവർക്കും, യൂട്യൂബ് ,ഓൺലൈൻ മീഡിയകളിലൂടെ ചേർത്തുപിടിച്ചും ,തള്ളിപ്പറഞ്ഞും ,വിമർശിച്ചും ,പ്രോത്സാഹിപ്പിച്ചും ഒപ്പം നിന്നും ,മാറിനിന്നും ചർച്ചാ വിഷയമാക്കിയ എല്ലാ സോഷ്യൽ മീഡിയ സുഹൃത്തുക്കൾക്കും എന്റെ 6ആം സ്ഥാനം അവകാശപ്പെട്ടതാണ്. നിങ്ങളോടും ഒരുപാടിഷ്ടം. മറ്റു മത്സരാർഥികളുടെ ആർമികൾ വളരെയേറെ ചർച്ച ചെയ്തിരുന്നു എന്നെപ്പറ്റി .അതൊരുപാട് മുന്നോട്ട്പോക്കിനു സഹായിച്ചു .അവർക്കും ഒരുപാടിഷ്ടം നേരുന്നു.സോഷ്യൽ മീഡിയയിൽ ഇല്ലാത്ത ,കമന്റുകൾ നേരിട്ടറിയിച്ച വലിയൊരു ശതമാനം പ്രേക്ഷകരുണ്ട് .അവർക്കും നന്ദി. ജന്മം തന്നവർക്കും ജന്മത്തിൽ ഒപ്പമുള്ളവർക്കും എന്റെ കുഞ്ഞു ലോകത്തിനും നന്ദി.കമന്റുകളിലൂടെ തിരുത്തിയും, ഇഷ്ടത്തോടെ വിമർശിച്ചും വെറുപ്പോടെ പരാമർശിച്ചും കഴിഞ്ഞ ഏഴുമാസങ്ങൾ സജീവമായി ഈ സോഷ്യൽ ഇടങ്ങളിൽ ഉണ്ടായിരുന്നവർക്കും നന്ദി. ആരെയെങ്കിലും എന്റെ ഏതെങ്കിലും വാക്കോ പ്രവൃത്തിയോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. ഔദ്യോഗിക വിജയിയായ മണിക്കുട്ടന് ആശംസകൾ. ഒരുപാട് നല്ലതുണ്ടാകട്ടെ. ഫൈനൽ റണ്ണർ ups മത്സരാർത്ഥികൾക്ക് ജീവിതത്തിൽ ഒരുപാട് ഉയരങ്ങൾ കീഴടക്കാനാകട്ടെ. മറ്റെല്ലാ മത്സരാർത്ഥികൾക്കും ഒരുപാട് അവസരങ്ങൾ തേടിവരട്ടെ. എന്നെ ഇന്നുകാണുന്ന ഞാനാക്കിയ 92.7 BIG FM Malayalam
Asianet
The Endamol global limited
Mohanlal
എന്നിവർക്കും ഒരുപാട് നന്ദി. ഇനി എന്റെ അത്രമേൽ പ്രിയപ്പെട്ട സുഹൃത്തുക്കളായ KF ആർമിയോട് : നിങ്ങൾ മുത്തുകളാണ് .പത്തരമാറ്റ് തനിത്തങ്കങ്ങൾ. എന്നും ഞാനൊപ്പമുണ്ടാകും. പോയത് ഒരു അനാഥാലയം എന്ന സ്വപ്നത്തിനാണ്. ഇന്ന് അത് സംഭവിക്കുന്നു എന്ന് ലാലേട്ടനെ സാക്ഷിയാക്കി ജനലക്ഷങ്ങളോട് പ്രഖ്യാപിക്കാനാവുക എന്നതിനേക്കാൾ വലിയ വിജയമെന്താണ് നമുക്ക് ? വരും ദിവസങ്ങളിൽ അത് യാഥാർഥ്യമാകുകയാണ്. വയനാട്ടിൽ @sunil Payikkad എന്ന വലിയ മനുഷ്യന്റെ കടപ്പാടിൽ അവിടെ നമ്മളോരുമിച്ചൊരു മേൽക്കൂര പണിയും. നിങ്ങളൊക്കെ ഒപ്പമുണ്ടാകുകയും ചെയ്യും. അപ്പൊ ഷോ കഴിഞ്ഞു പ്രകാശം പരക്കട്ടെ. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios