ബിഗ് ബോസില്‍ പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്‍മി.

ബിഗ് ബോസില്‍ ഓരോ ദിവസവും മത്സരം രൂക്ഷമാകുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ രസകരമായ കലാലയം ടാസ്‍ക് ആയിരുന്നു. തുടക്കത്തില്‍ പ്രത്യേകിച്ച് വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയവര്‍ ചേര്‍ന്നതോടെ വലിയ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് ഭാഗ്യലക്ഷ്‍മി തകര്‍ന്ന് പൊട്ടിക്കരയുന്നതാണ് പ്രമോയില്‍ കാണുന്നത്. ഫിറോസ് ഖാൻ ആണ് ഭഗ്യലക്ഷ്‍മിക്ക് എതിരെ രൂക്ഷമായ വാക്ക് ഉപയോഗിച്ചത് എന്നാണ് മനസിലാകുന്നത്. തനിക്ക് പുറത്തുപോകണമെന്ന് ഭാഗ്യലക്ഷ്‍മി പറയുന്നതായും കാണാം.

Add Asianetnews as a Preferred SourcegooglePreferred

ഒന്നാമത്തെ വിഷക്കടല്‍ എന്ന് ഞാൻ വിശേഷിപ്പിക്കുന്നത് ഭാഗ്യചേച്ചിയെയാണ് എന്ന് ഫിറോസ് ഖാൻ പറയുന്നു. എന്നെ വെളിയില്‍ വിട്ടേക്ക് എന്ന് ഭാഗ്യലക്ഷ്‍മി പറയുന്നതും പ്രമോയില്‍ കാണാം. പൊട്ടിക്കരയുകയും ചെയ്യുന്ന ഭാഗ്യലക്ഷ്‍മിയെ കാണാം. വിഷം എന്ന വാക്ക് തനിക്ക് എതിരെ ഇവിടെ വന്നിട്ടാണ് കേള്‍ക്കുന്നത്. എന്നെ പുറത്താക്കി തരൂ. എനിക്ക് ഇവിടെ നില്‍ക്കണ്ടയെന്നും പറയുന്നു. ഭാഗ്യലക്ഷ്‍മി പൊട്ടിക്കരയുന്നതും കാണാം.

മറ്റുള്ളവര്‍ ഭാഗ്യലക്ഷ്‍മിയെ സമാധാനിപ്പിക്കുന്നതും കാണാം.

എന്താണ് ബിഗ് ബോസില്‍ സംഭവിക്കുന്നത എന്നറിയാൻ എപിസോഡ് കാണുക തന്നെ വേണം.