Asianet News MalayalamAsianet News Malayalam

Bigg Boss 4 : സീസണ്‍ 4ലെ അവസാന വീക്കിലി ടാസ്‍ക്; വിജയിയെ പ്രഖ്യാപിച്ച് ബിഗ് ബോസ്

ദൃശ്യവിസ്‍മയം എന്നു പേരിട്ടിരുന്ന വീക്കിലി ടാസ്‍ക് മലയാളം ബി​ഗ് ബോസില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു

bigg boss malayalam season 4 dilsha winner of last weekly task
Author
Thiruvananthapuram, First Published Jun 30, 2022, 1:08 AM IST

ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ (Bigg Boss 4) അവസാന വീക്കിലി ടാസ്‍കിന് സമാപനം. രണ്ട് ദിവസങ്ങളിലായി നടന്ന ടാസ്ക് ഇന്ന് അവസാനിച്ചു. വിജയിയെയും ഓരോ മത്സരാര്‍ഥിയുടെയും പോയിന്‍റ് നിലയും ബി​ഗ് ബോസ് പ്രഖ്യാപിക്കുകയും ചെയ്‍തു. ദൃശ്യവിസ്‍മയം എന്നു പേരിട്ടിരുന്ന വീക്കിലി ടാസ്‍ക് മലയാളം ബി​ഗ് ബോസില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ്.

സഹമത്സരാര്‍ഥികള്‍ തന്നെക്കുറിച്ച് എന്താണ് പറയുന്നുണ്ടാവുക എന്നത് ബി​ഗ് ബോസിലെ ഓരോ മത്സരാര്‍ഥിയുടെയും മനസിലുള്ള കൗതുകമാണ്. ഈ കൗതുകത്തിനുള്ള ഉത്തരം പോലെയായിരുന്നു ഈ വീക്കിലി ടാസ്ക്. മുന്‍പ് എപ്പോഴെങ്കിലും രണ്ടോ മൂന്നോ മത്സരാര്‍ഥികള്‍ ചേര്‍ന്ന് ഒരാളെക്കുറിച്ച് നടത്തിയ സംഭാഷണങ്ങളുടെ ഓഡിയോയും വീഡിയോയുമാണ് ബി​ഗ് ബോസ് ഈ ടാസ്കിനുവേണ്ടി ഉപയോ​ഗിച്ചത്. ഓഡിയോയിലോ വീഡിയോയിലോ പരാമര്‍ശിച്ച വ്യക്തി, സന്ദര്‍ഭം എന്നിവയൊക്കെയാണ് ചോദിച്ചത്. ഉത്തരം അറിയാവുന്നവരില്‍ ആദ്യം ഓടിവന്ന് ബസര്‍ അടിക്കുന്നവര്‍ക്കായിരുന്നു അവസരം. 

ALSO READ : ലക്ഷ്‍മിപ്രിയ ഈഗോ കൊണ്ട് ഊതിവീര്‍പ്പിച്ച ബലൂണെന്ന് ബ്ലെസ്‍ലി; ബിഗ് ബോസില്‍ വാക്പോര്

പല റൗണ്ടുകളിലായി രണ്ട് ദിനങ്ങളില്‍ നടന്ന മത്സരം പലപ്പോഴും മത്സരാര്‍ഥികള്‍ക്കിടയിലെ വലിയ വാക്പോരിലേക്കും നയിച്ചു. ഇത്തരം ഒരു ​ഗെയിമിനെ സംബന്ധിച്ച് സ്വാഭാവികവുമായിരുന്നു അത്. വീക്കിലി ടാസ്കിലെ മികവ് അടുത്ത വാരം ക്യാപ്റ്റന്‍സിയിലേക്കുള്ള ഒരു ടിക്കറ്റ് ആയിരുന്നു മുന്‍ വാരങ്ങളില്‍. എന്നാല്‍ ഇത്തവണ അത്തരത്തില്‍ അത് പരി​ഗണിക്കപ്പെടില്ല. അതേസമയം മറ്റു പല ടാസ്കുകളിലുമെന്നപോലെ ഒന്നാമതെത്തിയത് ദില്‍ഷയാണ്.

മത്സരാര്‍ഥികളുടെ വീക്കിലി ടാസ്കിലെ പോയിന്‍റ് നില

സൂരജ്- 0

ബ്ലെസ്‍ലി- 1

ലക്ഷ്മിപ്രിയ- 1

ധന്യ- 2

റിയാസ്- 3

ദില്‍ഷ- 6

Follow Us:
Download App:
  • android
  • ios