ബിഗ് ബോസ് മലയാളം സീസണ്‍ 5 ന് ആവേശകരമായ തുടക്കം

അഞ്ചാമത്തെ സീസണിലേക്ക് എത്തുകയാണ് ബി​ഗ് ബോസ് മലയാളം. വലിയ തോതിലുള്ള തയ്യാറെടുപ്പുകളും പണച്ചെലവുമുള്ള ബി​ഗ് ബോസ് പോലെയൊരു റിയാലിറ്റി ഷോ സീസണുകള്‍ മുന്നോട്ട് പോകണമെങ്കില്‍ അതിന് ഒരു കാരണം മാത്രമേയുള്ളൂ. അത് ഈ ഷോ ഇതിനകം നേടിയ ജനപ്രീതിയാണ്. ബാറ്റില്‍ ഓഫ് ദി ഒറിജിനല്‍സ് എന്ന വിശേഷണത്തോടെ ഇത്തവണത്തെ ബി​ഗ് ബോസില്‍ മത്സരിക്കാനെത്തുന്നവരില്‍ ഒരാള്‍ സിനിമാപ്രേമികള്‍ക്കും സോഷ്യല്‍ മീഡിയയില്‍ സജീവമായവര്‍ക്കുമൊക്കെ അറിയാവുന്ന ഒരു പേരുകാരിയാണ്. മറ്റാരുമല്ല, ഐശ്വര്യ സുരേഷ് എന്ന ലച്ചുവാണ് അത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സെന്ന ​ഹെ​ഗ്ഡെയുടെ സംവിധാനത്തില്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയി 2021 ല്‍ പുറത്തെത്തിയ തിങ്കളാഴ്ച നിശ്ചം എന്ന ചിത്രത്തിലെ ക്ലൈമാക്സ് രം​ഗത്തിലൂടെ എത്തി വലിയ ബ്രേക്ക് നേടിയ താരമാണ് ഐശ്വര്യ സുരേഷ്. ഇത്രയും ശ്രദ്ധ നേടുന്നത് ആദ്യമാണെങ്കിലും ഐശ്വര്യ ആദ്യമായി അഭിനയിച്ച സിനിമയല്ല അത്. ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, കളി, സേഫ് എന്നീ മലയാള ചിത്രങ്ങളിലും ജയം രവിയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് പുറത്തിറങ്ങാനിരിക്കുന് തമിഴ് ചിത്രം ഇരൈവനിലും ലച്ചു അഭിനയിച്ചിട്ടുണ്ട്.

View post on Instagram
View post on Instagram

എന്നാല്‍ അഭിനേത്രി മാത്രമല്ല, മോഡലിം​ഗ് രം​ഗത്തും തന്‍റെ മികവ് തെളിയിച്ച ആളാണ് ലച്ചു. ദിസ് ഈസ് ലച്ചു​ഗ്രാം എന്ന ഇന്‍സ്റ്റ​ഗ്രാം പേജില്‍ ഏറെ ആക്റ്റീവ് ആയിട്ടുള്ള അവര്‍ക്ക് അവിടെ 73,000 ല്‍ അധികം ഫോളോവേഴ്സ് ഉണ്ട്. ഫാഷനോടുള്ള അവരുടെ സമീപനം എന്തെന്ന് വ്യക്തമാക്കുന്നതാണ് അതിലെ ഫോട്ടോഷൂട്ടുകളും ചിത്രങ്ങളുമൊക്കെ. പെരമ്പാമ്പിനെ ശരീരത്തില്‍ ചുറ്റിക്കൊണ്ടുള്ള അവരുടെ ഒരു ചിത്രം ഇന്‍സ്റ്റ​ഗ്രാമില്‍ വൈറല്‍ ആയിരുന്നു. കേരളത്തില്‍ ജനിച്ച് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍​ഗില്‍ വളര്‍ന്ന ആളാണ് ഐശ്വര്യ. നടി, മോഡല്‍ എന്നതിനൊപ്പം നര്‍ത്തകിയുമാണ്. ഭരതനാട്യം ​ഗുരുവില്‍ നിന്ന് അഭ്യസിച്ചിട്ടുണ്ട്. ഇത്തവണത്തെ സീസണിലെ ശക്തയായ മത്സരാര്‍ഥികളില്‍ ഒരാളായിരിക്കും ലച്ചുവെന്ന് അവരുടെ ആരാധകരെ സംബന്ധിച്ച് സംശയം ഏതുമില്ല.

ALSO READ : 'പോർക്കളം'; ഇത് ബിഗ് ബോസ് 5 ഹൗസ്, പ്രത്യേകതകള്‍ ഇങ്ങനെ