Asianet News MalayalamAsianet News Malayalam

'തട്ടീം മുട്ടീം' കളിക്കാനല്ല സാഗര്‍ സൂര്യ ബിഗ് ബോസില്‍ എത്തുന്നത്.!

അഭിനയ രം​ഗത്തെ ബ്രേക്കായി 2019ൽ സിനിമയിലേക്കെത്തി. ‘ഉപചാരപൂർവ്വം ഗുണ്ടാ ജയൻ’ എന്ന അരുൺ വൈഗ സംവിധാനം ചെയ്ത ചിത്രത്തിലാണ് സാ​ഗർസൂര്യ ആദ്യമായി അഭിനയിച്ചത്.

Bigg Boss Malayalam Season 5 contestant sagar surya profile vvk
Author
First Published Mar 26, 2023, 7:57 PM IST

തട്ടീം മുട്ടീം എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ സാ​ഗർസൂര്യ ബി​ഗ് ബോസിലേക്കെത്തുന്നു. തൃശൂരുകാരനായ സാ​ഗർ സൂര്യ നേരത്തെ തന്നെ പ്രേക്ഷകരുടെ ഇഷ്ടതാരമാണ്.  എഞ്ചിനീയറിങ്ങ് ബിരുദധാരിയായ സാ​ഗർസൂര്യ 2018ലാണ് അഭിനയരം​ഗത്തേക്ക് കടന്നുവരുന്നത്. തട്ടീംമുട്ടിം പരമ്പരയിലെ ആദിയെന്ന കഥാപാത്രമായി പ്രേക്ഷകരുടെ മനസിൽ സ്ഥാനമുറപ്പിച്ചു. എഞ്ചിനീയറിം​ഗ് ബിരുദധാരിയായിരുന്നിട്ടും ജോലിക്ക് പോകാത്ത കഥാപാത്രമായിരുന്നു പരമ്പരയിൽ.  

ജീവിതം അനിശ്ചിതമായി തട്ടീം മുട്ടീം മുൻപോട്ട് പോകുമ്പോഴാണ് രക്ഷകനായി ഒരു ടി.വി ഷോ കടന്ന് വരുന്നത്. എന്നെ പോലെയൊരു തുടക്കക്കാരന് ‘തട്ടീം മുട്ടീം’ എന്ന ഷോ ഒരു വലിയ അനുഗ്രഹമായിരുന്നു.-സാ​ഗർ സൂര്യ ഒരു അഭിമുഖത്തിൽ പറഞ്ഞതിങ്ങനെയാണ്. എന്നാൽ അവിടെ ഒതുങ്ങുന്നതായിരുന്നില്ല സാ​ഗർസൂര്യയുടെ അഭിനയ മേഖല. 

അഭിനയ രം​ഗത്തെ ബ്രേക്കായി 2019ൽ സിനിമയിലേക്കെത്തി. ‘ഉപചാരപൂർവ്വം ഗുണ്ടാ ജയൻ’ എന്ന അരുൺ വൈഗ സംവിധാനം ചെയ്ത ചിത്രത്തിലാണ് സാ​ഗർസൂര്യ ആദ്യമായി അഭിനയിച്ചത്. പക്ഷേ കോവിഡിന്റെ സാഹചര്യത്തിൽ പടം പുറത്തിറങ്ങിയില്ല. എന്നാൽ ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും അത് ​ഗുണകരമായി ഭവിക്കുകയായിരുന്നു. ചിത്രത്തിന്റെ പ്രിവ്യൂ കണ്ട കുരുതി എന്ന സിനിമയുടെ അണിയറ പ്രവർത്തകർ സാ​ഗർസൂര്യയുടെ കുരുതിയിലേക്കുള്ള വഴിയായി മാറി. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ കുരുതിയിൽ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായി മാറാൻ കഴിഞ്ഞു. പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം ഒട്ടേറെ ചർച്ചകൾക്കും വഴിമാറിയിരുന്നു. അതുകൊണ്ടു തന്നെ ചിത്രത്തിലെ വിഷ്ണുവെന്ന കഥാപാത്രം വലിയ രീതിയിൽ ചർച്ചയാക്കപ്പെട്ടു. 

സാ​ഗർ സൂര്യയുടെ മാതാവ് അടുത്തിടെയാണ് മരിക്കുന്നത്. അമ്മയുടെ മരണം സാ​ഗർസൂര്യയെ ഏറെ തളർത്തിയിരുന്നു. പിതാവും സഹോദരനുമടങ്ങുന്നതാണ് സാ​ഗർ സൂര്യയുടെ കുടുംബം. മുപ്പതുകാരനായ സാ​ഗർസൂര്യ ബി​ഗ്ബോസിലേക്കെത്തുമ്പോൾ ഏറെ പ്രതീക്ഷയിലാണ് താരവും.

ബി​ഗ് ബോസ് അഞ്ചാം സീസണിലേക്കു കൂടി സാ​ഗർസൂര്യയെത്തുമ്പോൾ കൂടുതൽ രസകരമായ കാഴ്ച്ചകളാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ബി​ഗ്ബോസിലേക്ക് ആരെല്ലാമെന്ന ആകാംക്ഷാഭരിതമായ നാളുകൾക്കു ശേഷമാണ് സാ​ഗർസൂര്യയുടെ വരവ് ഉറപ്പിക്കുന്നത്. 

'പോർക്കളം'; ഇത് ബിഗ് ബോസ് 5 ഹൗസ്, പ്രത്യേകതകള്‍ ഇങ്ങനെ
 

Follow Us:
Download App:
  • android
  • ios