Asianet News MalayalamAsianet News Malayalam

നോമിനേഷനില്‍ ഒരാള്‍ സേഫ്, പുറത്തുപോകാനുള്ള പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ഇവര്‍

ബിഗ് ബോസില്‍ നിന്ന് അടുത്തതായി പുറത്തുപോകാൻ സാധ്യതയുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍.

Bigg Boss Malayalam Season 5 new nomination list out hrk
Author
First Published May 29, 2023, 9:18 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് അതിന്റെ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണ്. അതുകൊണ്ടുതന്നെ ഓരോ ദിവസവും വളരെ പ്രധാനപ്പെട്ടതാണ് ഓരോ മത്സരാര്‍ഥിക്കും. ആരാകും അടുത്ത ആഴ്‍ച പുറത്താകുകയെന്നതും വളരെ നിര്‍ണായകമായ കാര്യമാണ്. ബിഗ് ബോസ് ഹൗസില്‍ നിന്ന് ആരാണ് പുറത്തുപോകേണ്ടത് എന്ന തീരുമാനിക്കുന്ന നോമിനേഷൻ പ്രക്രിയയില്‍ ഇത്തവണ സജീവമായിട്ടാണ് ഓരോ മത്സരാര്‍ഥിയും പങ്കെടുത്തതും.

പതിനൊന്ന് പേര്‍ മാത്രമുള്ള ഹൗസില്‍ ക്യാപ്റ്റൻ ശോഭയെയും വീക്ക്‍ലി ടാസ്‍കില്‍ ഒന്നാമത് എത്തിയ റിനോഷിനെയും നോമിനേറ്റ് ചെയ്യാൻ പാടില്ല എന്ന് ബിഗ് ബോസ് നിര്‍ദ്ദേശിച്ചിരുന്നു. കഴിഞ്ഞ വീക്ക്‍ലി ടാസ്‍കില്‍ ഏറ്റവും പോയന്റുകള്‍ കുറവായി ഡയറക്ട് നോമിനേഷനില്‍ വന്ന സെറീനയുടെയും ഷിജുവിന്റെയും പേരുകളും പറയാൻ പാടില്ലായിരുന്നു. റെനീഷ- മിഥുൻ, അനു, അനു- മിഥുൻ, നാദിറ, സെറീന- അനു, നാദിറ, ശോഭ- അനു, റെനീഷ, ജുനൈസ്- അനു, അഖില്‍, നാദിറ- അനു, ജുനൈസ്, റിനോഷ്- നാദിറ, അഖില്‍, മിഥുൻ- നാദിറ, അഖില്‍, വിഷ്‍ണു- നാദിറ, റെനീഷ്, അഖില്‍- നാദിറ, റെനീഷ, ഷിജു- നാദിറ, ജുനൈസ് എന്നിങ്ങനെയായിരുന്നു ഓരോ മത്സരാര്‍ഥികളുടെയും നോമിനേഷൻ. വിഷ്‍ണുവിനെ മാത്രമായിരുന്നു നോമിനേഷൻ പ്രക്രിയയില്‍ ആരും പേരു പറയാതിരുന്നത്.

ജുനൈസ്- രണ്ട്, മിഥുൻ- രണ്ട്, അഖില്‍ മാരാര്‍- മൂന്ന്, റെനീഷ്- മൂന്ന്, അനു ജോസഫ്- അഞ്ച്, നാദിറ- ഏഴ് എന്നിങ്ങനെ വോട്ടുകളോടെയും ഡയറക്ടായി ഷിജു, സെറീന എന്നിവരും ഇത്തവണത്തെ നോമിഷൻ പട്ടികയില്‍ ഇടംപിടിച്ചു.

ബിഗ് ബോസ് ഹൗസില്‍ നിന്ന് ഒടുവില്‍ പുറത്തായത് സാഗര്‍ സൂര്യയാണ്. പുറത്തുപോകേണ്ട ആളല്ല താൻ എന്നാണ് തനിക്ക് തോന്നുന്നത് എന്ന് സാഗര്‍ വ്യക്തമാക്കിയിരുന്നു. ബിഗ് ബോസ് ഹൗസിലെ ഗെയിം തനിക്ക് മനസിലാകുന്നില്ല എന്നും സാഗര്‍ വ്യക്തമാക്കിയിരുന്നു. മികച്ച പോരാട്ടം കാഴ്‍ചവച്ചാണ് സാഗര്‍ ഹൗസില്‍ നിന്ന് പുറത്തായത് എന്നാണ് പ്രേക്ഷക അഭിപ്രായവും.

Read More: 'സൈബര്‍ അറ്റാക്കുണ്ടാകുന്നു', അഖില്‍ മാരാരുടെ ഫേസ്‍ബുക്ക് പേജിലെ കുറിപ്പ് ഇങ്ങനെ

Follow Us:
Download App:
  • android
  • ios