Asianet News MalayalamAsianet News Malayalam

ബിഗ് ബോസും മോഹന്‍ലാലും 'മാറ്റിപ്പിടിച്ചു'; പുറത്തായ ഗബ്രിയും ജിന്‍റോയും ത്രിശങ്കുവില്‍ നിന്നും ഭൂമിയിലിറങ്ങി

ഏറ്റവും മോശം വാക്കുകളാണ് നിങ്ങള്‍ ഇവിടെ ഉപയോഗിക്കുന്നു എന്ന് പറഞ്ഞ മോഹന്‍ലാല്‍ ഇന്ന് ഒരു തീരുമാനം ഉണ്ടാക്കും എന്ന് പറഞ്ഞു. 

Bigg boss malayalam season 6 Mohanlal and bigg boss created dramatic scene on jinto gabri spot eviction vvk
Author
First Published Apr 6, 2024, 10:18 PM IST

തിരുവനന്തപുരം: അതീവ നാടകീയ സംഭവങ്ങളാണ് ബിഗ് ബോസില്‍ നടന്നത്. പ്രേക്ഷകര്‍ അടക്കം ഏറ്റവും മോശം സീസണ്‍‌ എന്ന് പറയുന്നുവെന്നും, നിങ്ങള്‍‌ എല്ലാവര്‍ക്കും ഷോയ്ക്കും നല്ല പേരാണ് എന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ ആരംഭിച്ചത്. പിന്നാലെ ഒരു പ്രേക്ഷകന്‍റെ സോഷ്യല്‍ മീഡിയ അഭിപ്രായവും ബിഗ്ബോസ് ഗബ്രിയെക്കൊണ്ട് വായിപ്പിച്ചു.

ഏറ്റവും മോശം വാക്കുകളാണ് നിങ്ങള്‍ ഇവിടെ ഉപയോഗിക്കുന്നു എന്ന് പറഞ്ഞ മോഹന്‍ലാല്‍ ഇന്ന് ഒരു തീരുമാനം ഉണ്ടാക്കും എന്ന് പറഞ്ഞു. തുടര്‍ന്ന് വീട്ടിലെ ഒരോരുത്തരോടും ഇവിടെ മോശമായ വാക്കുകള്‍ ഉപയോഗിക്കുന്ന ഒരാള്‍ക്ക് 18+ ടാഗ് നല്‍കാന്‍ മോഹന്‍ലാല്‍ നിര്‍ദേശിച്ചു.

ഇത്തരത്തില്‍ വീട്ടിലെ ഒരോ വ്യക്തിയും ടാഗുകള്‍ സമ്മാനിച്ച് കാരണങ്ങള്‍ വെളിവാക്കി. ഇത്തരത്തില്‍ ജിന്‍റോയ്ക്ക് 8 പേര്‍ 18+ ടാഗ് നല്‍കി. ഗബ്രിക്ക് മൂന്ന് ടാഗ് കിട്ടി, ജാസ്മിന് 2 ഉം, ജാന്‍മോണിക്ക് 1ഉം കിട്ടി. ഇത് കഴിഞ്ഞയുടന്‍ മോഹന്‍ലാല്‍ ലക്ഷ്വറി ബജറ്റില്‍ നിന്നും 1000 പോയന്‍റ് കുറച്ചതായി അറിയിച്ചു. പിന്നാലെ മോഹന്‍ലാല്‍ ആ പ്രഖ്യാപനം നടത്തിയത്. 

ഏറ്റവും കൂടുതല്‍ ടാഗ് നേടിയ രണ്ടുപേരെ ഇപ്പോള്‍ പുറത്താക്കുകയാണ്. പിന്നാലെ മോഹന്‍ലാല്‍ പോയപ്പോള്‍ വീട്ടുകാര്‍ എല്ലാം ഞെട്ടിയിരിക്കുകയായിരുന്നു. പിന്നാലെ ഗബ്രിയും ജിന്‍റോയും പുറത്തേക്ക് വരാന്‍ ബിഗ് ബോസ് നിര്‍ദേശിച്ചു. അതോടെ വീട്ടുകാരോട് വിട പറഞ്ഞ് ജിന്‍റോയും ഗബ്രിയും മെയിന്‍ വാതിലിലൂടെ പുറത്ത് വന്നു.

രണ്ടുപേരെയും ബ്ലൈന്‍റ് ഫോള്‍ഡ് ധരിപ്പിച്ച് ഒരു സ്ഥലത്ത് ഇരുത്തി.പിന്നാലെ മോഹന്‍ലാല്‍ വേദിയില്‍ എത്തി പുറത്തേക്ക് പോയ അങ്കലാപ്പില്‍ അവര്‍ നില്‍ക്കട്ടെ എന്ന് പറഞ്ഞു. അവര്‍ പരസ്പരം ബഹുമാനം പഠിക്കട്ടെ അവരെ താല്‍ക്കാലികമായി മാറ്റി നിര്‍ത്തുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. പിന്നീട് ഒരു ഗെയിം വീട്ടില്‍ മോഹന്‍ലാല്‍ നടത്തി അതില്‍ എല്ലാവരും സജീവമായി തന്നെ പങ്കെടുത്തു. 

പിന്നീട് ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്താക്കിയ ജിന്‍റോയെയും, ഗബ്രിയെയും മോഹന്‍ലാല്‍ ബിഗ് ബോസ് വീട്ടിലെ ആക്ടിവിറ്റി ഏരിയയില്‍ കണ്ടു. തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്ന് പറഞ്ഞ് ജിന്‍റോയും ഗബ്രിയും തമ്മില്‍ കെട്ടിപ്പിടിച്ച് വരെ ഞങ്ങള്‍ തെറ്റ് സമ്മതിച്ച് വീട്ടിലേക്ക് തിരിച്ചുവരാം എന്ന് മോഹന്‍ലാലിനോട് പറഞ്ഞു. എന്നാല്‍ വീട്ടിലുള്ളവരോട് ചോദിക്കട്ടെ എന്ന് പറഞ്ഞ് മോഹന്‍ലാല്‍ വീട്ടിലേക്ക് പോയി വീട്ടില്‍ എല്ലാവരും തെറ്റ് സമ്മതിച്ചാല്‍ അവരെ തിരിച്ച് എത്തിക്കാം എന്ന് പറഞ്ഞു. എന്നാല്‍ നോറ മാത്രം അതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചു. 

ഒടുവില്‍ വീട്ടുകാരുടെ തീരുമാനവും ബിഗ് ബോസിന്‍റെ നിലപാടും പരിഗണിച്ച് രണ്ടുപേരെയും മോഹന്‍ലാല്‍ വീട്ടിലേക്ക് കയറ്റിവിട്ടു.  

'ലാലേട്ടൻ' തുടങ്ങിയിട്ടേ ഉള്ളൂ..; തെളിവുകൾ നിരത്തി ജാസ്മിനോട് പൊട്ടിത്തെറിച്ച് മോഹൻലാൽ-വീഡിയോ

ഇനി കാണപ്പോവത് നിജം..; ബി​ഗ് ബോസിലേക്ക് സീക്രട്ട് ഏജന്റുമോ? വൈൽഡ് കാർഡ് പ്രെഡിക്ഷനുകൾ ഇങ്ങനെ

Latest Videos
Follow Us:
Download App:
  • android
  • ios