ബിഗ് ബോസ് മലയാളം സീസൺ 8 ന്റെ ഭാഗമായി യുവത്വത്തിന്റെ ശബ്ദങ്ങൾ പങ്കുവെക്കാൻ ജിയോഹോട്ട്സ്റ്റാറും റെഡ് എഫ്എമ്മും ചേർന്ന് 'പീപ്പിൾസ് പാർലമെന്‍റ്' ഒരുക്കുന്നു.
ബിഗ് ബോസ് മലയാളം സീസൺ 8 ന്റെ ഭാഗമായി യുവത്വത്തിന്റെ ശബ്ദവും വ്യത്യസ്തമായ അഭിപ്രായങ്ങളും നിലപാടുകളും പങ്കുവെക്കാൻ ജിയോഹോട്ട്സ്റ്റാറും റെഡ് എഫ്എമ്മും ചേർന്നൊരുക്കുന്ന ‘പീപ്പിൾസ് പാർലമെന്റ്’ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകരിലേക്കെത്തുന്നു. എറണാകുളം യു സി കോളെജിൽ സംഘടിപ്പിച്ച പീപ്പിൾസ് പാർലമെന്റിന്റെ സംപ്രേഷണം ഒക്ടോബർ 11, ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് ഏഷ്യാനെറ്റിൽ ഉണ്ടായിരിക്കും. വെറുമൊരു സംവാദവേദി എന്നതിലുപരി, പുതിയ തലമുറയുടെ ചിന്തകൾക്കും സാമൂഹിക കാഴ്ചപ്പാടുകൾക്കും അഭിപ്രായങ്ങൾക്കും പ്രാധാന്യം നൽകുന്ന വ്യത്യസ്തമായ ആശയവിനിമയ വേദിയാണ് പീപ്പിൾസ് പാർലമെന്റ്.
ബിഗ് ബോസിലെ മത്സരം വീടിനുള്ളിൽ മാത്രം ഒതുങ്ങുന്നില്ല. പുറത്തും അഭിപ്രായങ്ങൾക്കും നിലപാടുകൾക്കും ഇടമുണ്ട്. യുവത്വത്തിന്റെ ശബ്ദം കേൾക്കാനും വ്യത്യസ്ത കാഴ്ചപ്പാടുകൾ അറിയാനും ഒരുക്കുന്ന ഈ വേദിയിൽ ഓരോരുത്തരുടെയും അഭിപ്രായങ്ങൾക്കും പ്രസക്തിയുണ്ട്. തുറന്നുപറയാനും ചോദ്യങ്ങൾ ഉന്നയിക്കാനും ആശയങ്ങൾ പങ്കുവെക്കാനും അവസരമൊരുക്കുന്ന പീപ്പിൾസ് പാർലമെന്റിൽ ഉയരുന്ന ശബ്ദങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മികച്ച അഭിപ്രായത്തിന് ബിഗ് ബോസ് വേദിയിലും ഇടം ലഭിക്കും.
ബിഗ് ബോസ് ഹൗസിനുള്ളിലെ മത്സരങ്ങൾക്കും തന്ത്രങ്ങൾക്കും അപ്പുറം പ്രേക്ഷകർക്കും തങ്ങളുടെ നിലപാടുകൾ തുറന്നു പറയാനുള്ള അവസരമാണ് പീപ്പിൾസ് പാർലമെന്റ് ഒരുക്കുന്നത്. ‘നിങ്ങളുടെ ശബ്ദത്തിനും ശക്തിയുണ്ട്’ എന്ന ആശയവുമായി എത്തുന്ന ഈ സംരംഭം യുവത്വത്തിന്റെ ചിന്തകൾക്കും അഭിപ്രായങ്ങൾക്കും പുതിയൊരു വേദിയാകുന്നു. പീപ്പിൾസ് പാർലമെന്റിന്റെ അടുത്ത പതിപ്പ് ഒക്ടോബർ 14, ബുധനാഴ്ച തിരുവനന്തപുരത്തെ വഴുതക്കാട് ഗവൺമെന്റ് വിമൻസ് കോളെജിൽ സംഘടിപ്പിക്കും.

