Asianet News MalayalamAsianet News Malayalam

കാറോടിച്ച് മത്സരാർത്ഥികൾ! ബിഗ് ബോസ് സീസണ്‍ 3ലെ നാലാമത്തെ ക്യാപ്റ്റനെ തെരഞ്ഞെടുത്തു

നോബിക്ക് പകരക്കാരനായി റംസാനായിരുന്നു ബി​ഗ് ബോസ് നൽകിയ ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിച്ചത്. 

bigg boss season 3 fourth captain
Author
Chennai, First Published Mar 7, 2021, 10:02 PM IST

ബി​ഗ് ബോസ് സീസൺ മൂന്നിലെ നാലമത്തെ ക്യാപ്റ്റനായി നോബിയെ തെരഞ്ഞെടുത്തു. ഫിറോസ്, നോബി, അഡോണി എന്നിവരാണ്  ഇത്തവണ ക്യാപ്റ്റൻസിക്കായി മത്സരിച്ചത്. നോബിക്ക് പകരക്കാരനായി റംസാനായിരുന്നു ബി​ഗ് ബോസ് നൽകിയ ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിച്ചത്. മറ്റ് രണ്ട് പേരെയും പിന്തള്ളി കൊണ്ട് റംസാൻ ടാസ്ക് പൂർത്തിയാക്കുകയായിരുന്നു. 

​ഗാർഡൻ ഏരിയയിൽ സെറ്റ് ചെയ്തിരുന്ന മൂന്ന് ടോയ് കാറുകളും വിവിധ നിറത്തിലുള്ള പെയിന്റുകളുമായിരുന്നു ടാസ്കിന്റെ പ്രോപ്പർട്ടീസ്. ടോയ്കാറിൽ കളർ ചാലിച്ച് സെറ്റ് ചെയ്തിരിക്കുന്ന ട്രാക്കിലൂടെ അവ തെറ്റാതെ ഓടിക്കണം. ഇതിനിടയിൽ പെയിന്റ് തീർന്നാൽ വീണ്ടും ചാലിച്ച് ട്രാക്കിലൂടെ ഉരുട്ടി വേ​ഗം എത്തിക്കുന്ന ആളാകും വിജയി. ഈ ടാസ്ക്കിൽ പങ്കെടുത്ത ഫിറോസ്, റംസാൻ, അഡോണി എന്നിവർ മികച്ച മത്സരം തന്നെ കാഴ്ച വയ്ക്കുകയും ചെയ്തു. 

ആരാണ് കൃത്യമായി ടാസ്ക് പൂര്ത്തിയാക്കിയതെന്ന ബി​ഗ് ബോസിന്റെ ചോദ്യത്തിന് നോബിയാണെന്ന് മണിക്കുട്ടൻ അറിയിക്കുകയും ചെയ്തു. തുടർന്ന് മോഹൻലാൽ ഔദ്യോ​ഗികമായി ബി​ഗ് ബോസ് ഹൗസിലെ നാലാമത്തെ ക്യാപ്റ്റനായി നോബിയെ പ്രഖ്യാപിച്ചു. ഇതിനെ മത്സരാർത്ഥികൾ കയ്യടിച്ച് സ്വീകരിക്കുകയും ചെയ്തു.  

Follow Us:
Download App:
  • android
  • ios