ജാസ്‍മിന്‍ ആയിരുന്നു ബിഗ് ബോസ് ഹൌസില്‍ നിമിഷയുടെ അടുത്ത സുഹൃത്ത്

ബിഗ് ബോസ് (Bigg boss) മലയാളം സീസൺ നാലിൽ നിന്ന് പുറത്തായ താരമാണ് നിമിഷ. ശക്തമായ മത്സരം കാഴ്ചവച്ച നിമിഷ പുറത്തായത് പലർക്കും അത്ഭുതമായിരുന്നു. എന്നാൽ ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തെത്തും മുമ്പ് വലിയ കൂട്ടം ആരാധകരെ താരം സ്വന്തമാക്കിയിട്ടുണ്ട്. പുറത്തെത്തിയ നിമിഷ വിശേഷങ്ങളുമായി ഇൻസ്റ്റഗ്രാമിലെത്തിയിരുന്നു. ജാസ്മിനുമായുള്ള സൌഹൃദത്തിന്റെ ആഴം പറയുന്ന കുറിപ്പുമായിട്ടായിരുന്നു താരം എത്തിയത്. അമ്പതാം ദിന ആഘോഷത്തിന്റെ ഭാഗമായി ലഭിച്ച മൊമന്‍റൊ ജാസ്മിൻ നിമിഷയ്ക്ക് നൽകിയെന്നായിരുന്നു നിമിഷയുടെ കുറിപ്പ്. 

Add Asianetnews as a Preferred SourcegooglePreferred

എന്നാൽ ഇപ്പോഴിതാ പുതിയ വിശേഷവുമായാണ് നിമിഷ എത്തുന്നത്. ബിഗ് ബോസിൽ പങ്കെടുക്കാതെ തന്നെ പ്രേക്ഷകർക്ക് പരിചിതരായ ചില ബിഗ് ബോസ് താരങ്ങളിൽ ഒരാളെ കുറിച്ചാണ് നിമിഷ ചിത്രവും കുറിപ്പും പങ്കുവച്ചിരിക്കുന്നത്. പലപ്പോഴും ബിഗ് ബോസ് താരങ്ങളുടെ വാക്കുകളിലൂടെ പരിചിതരാകുന്നവരാണ് ഈ താരങ്ങൾ. ബ്ലെസിയുടെ വാപ്പ, ജാസ്മിന്റെ മോണിക്ക, ലക്ഷ്മിയുടെ മാദംഗിക്കെല്ലാം ഒപ്പം അറിയുന്ന നിമിഷയുടെ അമ്മാമ്മയെ കുറിച്ചാണ് താരത്തിന്റെ കുറിപ്പ്. ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ അമ്മാമ്മയെ കാണാൻ നിമിഷയെത്തി. എന്റെ നമ്പർ ഫാൻ എന്നുപറഞ്ഞ് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നിമിഷ. 

View post on Instagram

വിഷു ആഘോഷ വേളയിൽ മത്സരാര്‍ത്ഥികളുടെയെല്ലാം വീട്ടുകാര്‍ ആശംസകളുമായി എത്തിയിരുന്നു. നിമിഷയ്ക്ക് ആശംസ അറിയിക്കാന്‍ എത്തിയത് അച്ചാച്ഛനും അമ്മമ്മയും ആയിരുന്നു. അന്നായിരുന്നു നിമിഷ അമ്മാമ്മയെ കുറിച്ച് സംസാരിച്ചത്. തനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ആളാണ് അമ്മമ്മ, എന്നാല്‍ ഇപ്പോള്‍ അമ്മാമ്മ കാന്‍സര്‍ രോഗിയാണ് എന്നായിരുന്നു നിമിഷ പറഞ്ഞത്.

View post on Instagram

ഷോ കഴിഞ്ഞാൽ അമ്മാമ്മയെ കാണാൻ പോകണമന്ന് പലപ്പോഴും നിമിഷ ഷോയിൽ പറയുമായിരുന്നു. ഒരിക്കൽ അനാവശ്യമായി അമ്മാമ്മയെ പറഞ്ഞു എന്നു പറഞ്ഞ് ബ്ലസിയുമായും നിമിഷ കലഹിച്ചിരുന്നു. കാൻസർ രോഗിയായ അമ്മാമ്മയെ പറഞ്ഞെന്ന് ആരോപിച്ച് വൈകാരികമായിട്ടായിരുന്നു താരം പ്രതികരിച്ചത്. 

View post on Instagram