മലയാളത്തിൽ ഇത്തവണ ബി​ഗ് ബോസ് അൾട്ടിമേറ്റ് ആകും നടക്കുക എന്ന പ്രചരണവും നടക്കുന്നുണ്ട്.

രു വീട്ടിൽ, മുൻപരിചയമൊന്നും ഇല്ലാത്ത വ്യത്യസ്തരായ വ്യക്തികൾക്ക് ഒപ്പം നൂറ് ദിവസം കഴിയുക എന്നത് അല്പം ശ്രമകരമായ കാര്യമാണ്. അതിനൊപ്പം തന്നെ ടാസ്കുകളും ​ഗെയിമുകളും ചെയ്യണം. അതും മെന്റൽ, ഫിസിക്കൽ സ്ട്രെങ്ത് ഉപയോ​ഗിച്ച്. ഇതിനിടയിൽ തർക്കങ്ങളും വാക് വാദങ്ങളും എല്ലാം ഉണ്ടാകും. അത്തരത്തിലുള്ള എല്ലാം സഹിച്ച് ആ വീട്ടിൽ നൂറ് ദിവസം അതിജീവിക്കുന്നൊരാൾ വിജയിയാകും. അതാണ് ബി​ഗ് ബോസ് എന്ന ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ. നിലവിൽ ഹിന്ദി, മറാത്തി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിൽ ഷോ നടക്കുന്നുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

ഓരോ ഇന്റസ്ട്രിയിലെയും മുൻനിര താരങ്ങൾ ആയിരിക്കും ഷോയിൽ അവതാരകരായി എത്തുന്നത്. മലയാളത്തിൽ അത് മോഹൻലാൽ ആണ്. കഴിഞ്ഞ ആറ് സീസണുകളിലും മോഹൻലാൽ തന്നെയായിരുന്നു മലയാളം ബി​ഗ് ബോസിലെ അവതാരകൻ. ഇനി വരാനിരിക്കുന്നത് ഏഴാമത്തെ സീസൺ ആണ്. ഷോ എന്ന് തുടങ്ങും എന്ന കാര്യത്തിൽ തീരുമാനങ്ങളൊന്നും തന്നെ വന്നിട്ടുമില്ല. ഈ അവസരത്തിൽ മോഹൻലാൽ പുതിയ സീസണിൽ അവതാരകനായി ഉണ്ടാകില്ലെന്ന തരത്തിൽ ചർച്ചകൾ നടക്കുകയാണ്. 

ആറാം സീസൺ വരെയായിരുന്നു ഷോയുടെ കോൺട്രാക്ടിൽ മോഹൻലാൽ സൈൻ ചെയ്തതെന്നും പുതിയ സീസണിൽ മറ്റൊരു താരമാകും ഹോസ്റ്റായി എത്തുക എന്നുമാണ് സോഷ്യൽ മീഡിയ പ്രചരണം. തമിഴ് ബി​ഗ് ബോസിൽ നിന്നും കമൽഹാസൻ പിന്മാറിയിരുന്നു. പകരം വിജയ് സേതുപതിയാണ് അവതാരകനായി എത്തിയത്. ഇതും കൂടി കൂട്ടിച്ചേർത്താണ് പുതിയ മലയാളം സീസണിൽ മോഹൻലാൽ ഉണ്ടാകില്ലെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്. എന്തായാലും ബി​ഗ് ബോസിൽ മോഹൻലാൽ ഉണ്ടാകുമോ ഇല്ലയോ എന്നറിയാൻ കുറച്ച് നാൾ കൂടി കാത്തിരിക്കേണ്ടി വരും. 

എനിക്ക് 46 വയസായി, 50കളിലേക്കാണ് ഞാൻ നോക്കുന്നത്; പ്രായത്തെ കുറിച്ച് വാചാലയായി മഞ്ജു വാര്യർ

അതേസമയം, മലയാളത്തിൽ ഇത്തവണ ബി​ഗ് ബോസ് അൾട്ടിമേറ്റ് ആകും നടക്കുക എന്ന പ്രചരണവും നടക്കുന്നുണ്ട്. കഴിഞ്ഞ സീസണിൽ വിന്നറല്ലാത്ത ശക്തരായ മത്സരാർത്ഥികളും പുറമെ നിന്നുള്ളവരും ആകും അൾട്ടിമേറ്റിൽ മത്സരിക്കുക. ഇക്കാര്യത്തിലും ഔദ്യോ​ഗിക വിശദീകരണങ്ങൾ വരേണ്ടിയിരിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..