Asianet News MalayalamAsianet News Malayalam

'തീയായി നിങ്ങൾ ഉള്ളടത്തോളം കാലം ബോംബായി ഞാനും ഇവിടെയുണ്ടാകും'; പൊളി ഫിറോസിനോട് ഭാഗ്യലക്ഷ്മി

ഏത് നിമിഷവും പൊട്ടിത്തെറിക്കുന്നയാൾ എന്ന ഓപ്ഷൻ ആയിരുന്നു ഫിറോസിന് ലഭിച്ചത്.

firoz against bhagyalakshmi
Author
Chennai, First Published Mar 15, 2021, 1:05 PM IST

ബി​ഗ് ബോസ് സീൺ മൂന്നിന്റെ ഇരുപത്തിയെട്ടാമത്തെ എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസം കടന്ന് പോയത്.  ഏറിവരുന്ന മത്സരാവേശവുമായി മത്സരാർത്ഥികൾ പടയോട്ടം തുടരുകയാണ്. എയ്ഞ്ചൽ തോമസ് ബി​ഗ് ബോസ് വീടിന്റെ പടിയിറങ്ങുകയും ചെയ്തു. പരസ്പര വിലയിരുത്തലിനുള്ള ടാസ്ക്കുമായാണ് കഴിഞ്ഞ ദിവസം മോഹൻലാൽ എത്തിയത്. ഇതിൽ പൊളി ഫിറോസും ഭാ​ഗ്യലക്ഷ്മിയും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

ഏത് നിമിഷവും പൊട്ടിത്തെറിക്കുന്നയാൾ എന്ന ഓപ്ഷൻ ആയിരുന്നു ഫിറോസിന് ലഭിച്ചത്. 'തന്റെ കാഴ്ചപ്പാടിൽ ഈ ഓപ്ഷൻ ചേരുന്നത് ഭാ​ഗ്യലക്ഷ്മി ചേച്ചിക്കാണ്. കാരണം ചെറിയൊരു സ്പാർക്ക് കിട്ടിയാ മതി, മാലപ്പടക്കം പോലെ പറ പറാന്ന് പൊട്ടാൻ' ഫിറോസ് പറഞ്ഞു. ഇത് ശരിയായ കാര്യമെന്നായിരുന്നു മറുപടിയായി ഭാ​ഗ്യലക്ഷ്മി പറഞ്ഞത്. 

ഒരാൾ ഇങ്ങനെ തീയും കൊണ്ട് പിന്നാലെ നടക്കുവാണ്. കൊളുത്തട്ടെ, പൊട്ടിക്കട്ടെ എന്ന് പറഞ്ഞ്. ആ ഉദാഹരണം എനിക്ക് ഇഷ്ടപ്പെട്ടുവെന്നും ഭാ​ഗ്യലക്ഷ്മി പറഞ്ഞു. താൻ ഇവിടെ ഉണ്ടെങ്കിൽ തീയായ് എപ്പഴും ഉണ്ടാകുമെന്ന് ഫിറോസ് പറഞ്ഞപ്പോ ഞാൻ ബോംബായിട്ട് ഇവിടെ തന്നെ കാണുമെന്നായിരുന്നു ഭാ​ഗ്യലക്ഷ്മിയുടെ മറുപടി.  

Follow Us:
Download App:
  • android
  • ios