പല മണ്ഡലങ്ങളിലും ആദ്യ റൗണ്ട് പൂർത്തിയായപ്പോള്‍ കേവലഭൂരിപക്ഷം കടന്നാണ് യുഡിഎഫിന്‍റെ മുന്നേറ്റം. 80 ല്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുകയാണ്.

തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തിന്റെ നെഞ്ചിടിപ്പേറ്റി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ യുഡിഎഫ് മുന്നില്‍. പല മണ്ഡലങ്ങളിലും ആദ്യ റൗണ്ട് പൂർത്തിയായപ്പോള്‍ കേവലഭൂരിപക്ഷം കടന്നാണ് യുഡിഎഫിന്‍റെ മുന്നേറ്റം. 80 ല്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുകയാണ്. 47 മണ്ഡലങ്ങളില്‍ എല്‍ഡിഎഫും നാല് മണ്ഡലങ്ങളില്‍ എന്‍ഡിഎയുമാണ് ലീഡ് ചെയ്യുന്നത്. പാലക്കാട്, കഴക്കൂട്ടം, മഞ്ചേശ്വരം, നേമം, കാസര്‍കോട് എന്നീ മണ്ഡലങ്ങളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ധർമടത്ത് പിണറായി വിജയൻ ലീഡ് ചെയ്യുന്നു. പറവൂരിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുന്നിലാണ്. മന്ത്രിമാരായ പി രാജീവ്, ആർ ബിന്ദു, വീണ ജോർജ്, എം ബി രാജേഷ്, കെബി ഗണേഷ്‌കുമാർ, റോഷി അഗസ്റ്റിന്‍ എന്നിവര്‍ പിന്നിലാണ്. നേമത്ത് രാജീവ് ചന്ദ്രശേഖറാണ് മുന്നിലാണ്. പയ്യന്നൂരിൽ ടി ഐ മധുസൂദനനാണ് മുന്നിൽ. പാലായിൽ ജോസ് കെ മാണി പിന്നിലാണ്. പേരാവൂരിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ലീഡ് ചെയ്യുന്നു. ചിറയിൻകീഴ് ആദ്യറൗണ്ടില്‍ രമ്യ ഹരിദാസാണ് ലീഡ് ചെയ്യുന്നത്. തളിപ്പറമ്പിൽ പി കെ ശ്യാമള മുന്നിലാണ്.

43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. ഉച്ചയോടെ പൂർണ ചിത്രം തെളിയും. ഫലം തത്സമയം അറിയാൻ പാർട്ടി ആസ്ഥാനങ്ങളിൽ എൽഇഡി വാളുകൾ അടക്കം സജ്ജമാക്കിയിട്ടുണ്ട്. വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് ഫലപ്രഖ്യാപനം പൂർത്തിയാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. പറവൂര്‍ മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് തുടക്കം മുതല്‍ ലീ‍‍ഡ് ചെയ്യുന്നത്. പാലക്കാട് ശോഭ സുരേന്ദ്രനാണ് ആദ്യ ലീഡ്. മഞ്ചേശ്വരത്തും എന്‍ഡിഎയാണ് മുന്നില്‍. നേമത്ത് ശിവൻകുട്ടിയാണ് ലീഡ് ചെയ്യുന്നത്. തൃശൂരിൽ യുഡിഎറ് സ്ഥാനാര്‍ത്ഥി രാജൻ പല്ലനാണ് മുന്നിൽ. തിരുവനന്തപുരം മണ്ഡലത്തിൽ 1സി പി ജോണാണ് ലീഡില്‍ നില്‍ക്കുന്നത്. അങ്കമാലിയിൽ റോജി എം ജോണിനാണ് ലീഡ്. തൃത്താലയിൽ വി ടി ബൽറാണ് മുന്നില്‍. തൃക്കാക്കര ണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസാണ് ലീഡ് ചെയ്യുന്നത്. അതേസമയം, കളമശ്ശേരിയിലെ മൂന്നാം നമ്പർ മുറി സ്ട്രോങ്ങ് റൂം തുറന്നില്ല. പൂട്ട് തകർത്തേക്കും.