Asianet News MalayalamAsianet News Malayalam

വിഷ്‍ണുവിനോടുള്ള പൊസസീവ്‍നെസ് തുറന്നുപറഞ്ഞ് ദേവു; തന്‍റെ ഗെയിമിനെ ബാധിക്കുമെന്ന് വിഷ്‍ണു

ബിഗ് ബോസില്‍ തനിക്ക് ശത്രുക്കളും മിത്രങ്ങളും ഇല്ലെന്നും ഗെയിം സ്പിരിറ്റിലാണ് താന്‍ വന്നിരിക്കുന്നതെന്നും വിഷ്ണു ജോഷി നേരത്തേ പറഞ്ഞിരുന്നു

mad vibe devu says vishnu joshi is her best friend in bigg boss malayalam season 5 nsn
Author
First Published Apr 1, 2023, 9:26 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ മത്സരാര്‍ഥികളാണ് വിഷ്ണു ജോഷിയും മാഡ് വൈബ് ദേവുവും. വാക്കിലി ടാസ്കിനിടെ ഇരുവര്‍ക്കുമിടയില്‍ വലിയ അഭിപ്രായവ്യത്യാസവും തര്‍ക്കവുമൊക്കെ രൂപപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും സംസാരിക്കുകയും പ്രശ്നം തീര്‍ക്കുകയും ചെയ്തു. ഇപ്പോഴിതാ മറ്റു മത്സരാര്‍ഥികളില്‍ നിന്നും വിഷ്ണുവിനെ താന്‍ വേറിട്ടു കാണുന്നതിനെക്കുറിച്ച് പറയുകയാണ് ദേവു. വിഷ്ണുവിനോടുതന്നെയാണ് ദേവു ഇക്കാര്യം പറയുന്നത്.

വിഷ്ണു തന്‍റെ ബെസ്റ്റ് ഫ്രണ്ട് ആണെന്നും അതിനാല്‍ത്തന്നെ തനിക്ക് പൊസസീവ്‍നെസ് ഉണ്ടാവുമെന്നുമാണ് ദേവു പറയുന്നത്. എന്നാല്‍ ബിഗ് ബോസില്‍ ബന്ധം ഒരു പരിധിക്കപ്പുറം വളര്‍ത്താന്‍ തനിക്ക് താല്‍പര്യമില്ലെന്ന് വിഷ്‍ണുവും പറയുന്നു. ഇവരൊക്കെ നിന്‍റെ സുഹൃത്തുക്കളാണ്. ഞാന്‍ നിന്‍റെ ആരാ? ബെസ്റ്റ് ഫ്രണ്ടാണ്. അല്ലേ? അപ്പോള്‍ എനിക്ക് പൊസസീവ്നെസ് ഉണ്ടാവും. അപ്പോള്‍ നമ്മള്‍ തമ്മില്‍ ഉള്ളത് വേറാര്‍ക്കും നീ ഷെയര്‍ ചെയ്യാന്‍ പാടില്ല, വിഷ്ണുവിനോട് ദേവു പറയുന്നു. എന്നാല്‍ വിഷ്ണുവിന്‍റെ മറുപടി ഇങ്ങനെയാണ്- ഞാന്‍ തനിക്കൊരു ടിപ്പ് പറഞ്ഞുതരാം. ഫ്രണ്ട്ഷിപ്പ് ആണെങ്കില്‍ക്കൂടി ഇതിനകത്ത് നമുക്ക് ഒരു ലിമിറ്റേഷന്‍ വെക്കണം. എന്നാല്‍ തനിക്ക് രണ്ട് ഓപ്ഷനേ ഉള്ളൂവെന്നും ഒന്നുകില്‍ ബെസ്റ്റ് ഫ്രണ്ട്, അല്ലെങ്കില്‍ മത്സരാര്‍ഥി എന്നതുമാണ് അതെന്നും ദേവു മറുപടി പറയുന്നു.

കണ്ടസ്റ്റന്‍റ് എന്നുവേണ്ട. ഒരു ഹൗസ്മേറ്റ്. ഇങ്ങനെ വന്നുകഴിഞ്ഞാല്‍ എന്‍റെ ​ഗെയിമിനെക്കൂടി ബാധിക്കും. അങ്ങനെ ആയാല്‍ തന്നെ ചീത്ത വിളിക്കേണ്ട ഒരു ഘട്ടം വന്നാല്‍ എനിക്കത് സാധിക്കില്ല. നമ്മള്‍ പുറത്ത് പോയിട്ട് ഇത് സൂപ്പര്‍ ആയിട്ട് തുടരും, ഇങ്ങനെയാണ് വിഷ്ണു തന്‍റെ വിലയിരുത്തല്‍ സുഹൃത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്. ബിഗ് ബോസില്‍ തനിക്ക് ശത്രുക്കളും മിത്രങ്ങളും ഇല്ലെന്നും ഗെയിം സ്പിരിറ്റിലാണ് താന്‍ വന്നിരിക്കുന്നതെന്നും വിഷ്ണു ജോഷി നേരത്തേ പറഞ്ഞിരുന്നു.

ALSO READ : 'ഇതില്‍ വീഡിയോ കട്ട് ചെയ്യാനൊക്കെ എങ്ങനെയാണ്'? ജിയോ ബേബിയുടെ മകനില്‍ നിന്ന് സംശയനിവാരണം നടത്തുന്ന മമ്മൂട്ടി

Follow Us:
Download App:
  • android
  • ios