Asianet News MalayalamAsianet News Malayalam

ബി​ഗ്ബോസ് യുവജനോത്സ വേദിയിൽ തിളങ്ങി 'ജയൻ'; ഒടുവിൽ കള്ളി വെളിച്ചത്ത്

മണിക്കുട്ടനാണ് ജയന്റെ വേഷത്തിൽ ബി​ഗ്ബോസ് യുവജനോത്സവ വേദിയിൽ എത്തിയത്. 

manikuttan act for jayan
Author
Chennai, First Published Mar 11, 2021, 10:20 PM IST

ബി​ഗ് ബോസിലെ ഓരോ ദിവസങ്ങളും രസകരമാക്കുന്നത് ടാസ്കുകളാണ്. തങ്ങളുടെ കഴിവുകൾ തെളിയിക്കുന്നതിനായി മികച്ച ടാസ്‍കുകളാണ് മത്സരാര്‍ഥികള്‍ക്ക് ലഭിക്കുന്നത്. ബിഗ് ബോസ് തന്നെയാണ് ടാസ്‍കുകള്‍ നല്‍കുന്നത്. കലാലയം എന്ന ടാസ്ക്കാണ് നിലവിൽ നടന്നു കൊണ്ടിരിക്കുന്നത്. ഇത്തവണ ബി​ഗ് ബോസ് കലാലയത്തെ ഇളക്കി മാറിക്കാൻ എത്തിയത് പ്രിയ താരം ജയനാണ്. 

മണിക്കുട്ടനാണ് ജയന്റെ വേഷത്തിൽ ബി​ഗ്ബോസ് യുവജനോത്സവ വേദിയിൽ എത്തിയത്. നിറഞ്ഞ കയ്യടിയോടെ ആയിരുന്നു എല്ലാവരും ജയനെ എതിരേറ്റത്. മറ്റ് കുട്ടികളുടെ നിർദ്ദേശ പ്രകാരം അങ്ങാടി സിനിമയിലെ ഡയലോ​ഗും മണിക്കുട്ടൻ പറയുന്നുണ്ട്.  പിന്നാലെ

വയ്യാതെ കിടക്കുന്ന അമ്മുമ്മയുടെ ചികിത്സയ്ക്കായി എല്ലാവരും ഇരുന്നൂറ് രൂപ വച്ച് സംഭാവന ചെയ്യേണ്ടതാണെന്ന് മണിക്കുട്ടൻ പറഞ്ഞതോടെ വിദ്യർത്ഥികൾ എത്തി താരത്തെ പുറത്തേക്ക് കൊണ്ടു പോകയായിരുന്നു. പിന്നീടാണ് ശരദ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭാ​ഗ്യലക്ഷ്മി വേഷം കെട്ടിച്ച് കൊണ്ടുവന്ന ജയനാണെന്ന് എല്ലാവർക്കും മനസിലായത്. 

Follow Us:
Download App:
  • android
  • ios