Asianet News MalayalamAsianet News Malayalam

‘ഫിറോസ് ബിഗ് ബോസിൽ തുടരുന്നതിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ ഞങ്ങളെ അറിയിക്കൂ‘; ഡിംപലിനോട് മോഹന്‍ലാല്‍

സ്പെഷ്യൽ കിഡ് എന്നത് കൊണ്ട് ഉദ്ദേശിച്ചത് ഫേവറേറ്റ് കിഡ്ഡെന്നാണെന്നും അതവരെ വേദനിപ്പിച്ചുവെങ്കിൽ നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും ഫിറോസ് പറഞ്ഞു. 

mohanlal against kidilam firoz
Author
Chennai, First Published Apr 24, 2021, 10:01 PM IST

ബി​ഗ് ബോസ് മലയാളം സീസൺ മൂന്നിന്റെ ആവേശോജ്ജ്വലമായ ഒരു വാരന്ത്യ എപ്പിസോഡാണ് ഇന്ന്. സംഘര്‍ഷഭരിതവും സംഭവങ്ങള്‍ നിറഞ്ഞതുമായിരുന്നു കഴിഞ്ഞ ആഴ്ച. ബിഗ് ബോസ് ഈ വാരം മത്സരാര്‍ഥികള്‍ക്കു നല്‍കിയ 'നാട്ടുകൂട്ടം' എന്ന വീക്കിലി ടാസ്‍ക് പ്രേക്ഷകരെ ഏറെ ആവേശത്തിലേക്ക് എത്തിച്ചിരുന്നു. ഡിംപൽ സിമ്പതി കാണിച്ചാണ് ഹൗസിൽ നിൽക്കുന്നതെന്ന കിടിലം ഫിറോസിന്റെ ആരോപണം ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ ഇടപെട്ടിരിക്കുകയാണ് മോഹൻലാൽ.

എന്താണ് ഫിറോസിന്റെ പ്രോബ്ലം എന്ന് ചോദിച്ചുകൊണ്ടാണ് മോഹൻലാൽ എപ്പിസോഡ് തുടങ്ങിയത്. ടാസ്ക്കിൽ ഒരാളെ പ്രോവോക്ക് ചെയ്യാൻ തെരഞ്ഞെടുത്ത മാർ​ഗം ശരിയാണോ എന്ന ചോദ്യത്തിന് തെറ്റായതൊന്നും താൻ പറഞ്ഞില്ലെന്നായിരുന്നു ഫിറോസിന്റെ മറുപടി. 

നിങ്ങൾ ഉപയോ​ഗിച്ച വാക്കുകൾ. അവർക്ക് സുഖമില്ല. അവരെ നിങ്ങൾ അപമാനിച്ചോ അവരെ സ്പെഷ്യൽ കിഡ് ആണെന്ന് പറഞ്ഞോ? കാരണം ഈ പരിപാടി ലക്ഷക്കണക്കിന് ആളുകൾ കാണ്ടുകൊണ്ടിരിക്കയാണ്. നിങ്ങൾ അവരെ മാത്രമല്ല  
അതുമായി ബന്ധപ്പെട്ട ഒരുപാട് പേരുടെ മനസ്സിനെ വേദനിപ്പിച്ചു എന്നാണ് അവർ പറയുന്നത്. അത് തെറ്റാണെന്നും മോഹൻലാൽ പറയുന്നു.

സ്പെഷ്യൽ കിഡ് എന്നത് കൊണ്ട് ഉദ്ദേശിച്ചത് ഫേവറേറ്റ് കിഡ്ഡെന്നാണെന്നും അതവരെ വേദനിപ്പിച്ചുവെങ്കിൽ നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും ഫിറോസ് പറഞ്ഞു. ഇത് ബി​ഗ് ബോസിന്റെ സ്പെഷ്യൽ കിഡ് എന്ന് പറയാനുള്ള കാരണമാണ് മോഹൻലാൽ പിന്നെ തിരക്കിയത്. ഒരാൾക്ക് വേണ്ടി പ്രത്യേകിച്ച് ബി​ഗ് ബോസ് ടാസ്ക്കുകൾ ഉണ്ടാക്കില്ല. അതാദ്യം നിങ്ങൾ മനസ്സിലാക്കണം. നിങ്ങളോട് എനിക്കും ഇവിടെ ഉള്ളവർക്കും ഒരേ സ്നേഹമാണ്. നിങ്ങൾ ഒരു പ്രവൃത്തി കാണിച്ചാൽ അത് തെറ്റാണെന്ന് പറയേണ്ട അധികാരം ഞങ്ങൾക്കുണ്ട്. ഇത്രയും പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുന്ന ഷോയിൽ വാക്കുകൾ ഉപയോ​ഗിക്കുമ്പോൾ സൂക്ഷിച്ച് ഉപയോ​ഗിക്കണം. ഒരു മനുഷ്യന് സിമ്പതിയല്ല, എമ്പതി വേണം. വളരെ മോശമായാണ് നിങ്ങളുടെ വാക്കുകൾ ജനങ്ങൾ എടുത്തിരിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. 

പിന്നാലെ വിഷയത്തിൽ ഡിംപലിന് എന്താണ് പറയാനുള്ളതെന്നായിരുന്നു മോഹൻലാൽ ചോദിച്ചത്. ഇവിടെ വന്നത് മുതൽ ഇതുവരെ ഞാൻ റസ്റ്റ് എടുത്തിട്ടില്ല. ഞാൻ സിമ്പതിയാണ് ഇവിടെ കാണക്കുന്നതെന്നാണ് ഫിറോസ് പറയുന്നതെന്നാണ് ഡിംപൽ പറഞ്ഞത്. ഡിംപലിന്റെ കാര്യങ്ങൾ അറിഞ്ഞ് തന്നെയാണ് ഞങ്ങൾ നിങ്ങളെ ഷോയിലേക്ക് എടുത്തത്. അത് മത്സരാർത്ഥികൾക്കും അറിയാമെന്നും മോഹൻലാൽ അറിയിച്ചു. ടാസ്ക്കാണെങ്കിലും താനും ഒരു മനുഷ്യനാണെന്നും ഡിംപൽ പറയുന്നു. നല്ല സോഷ്യൽ വർക്കറായ ഒരാൾ ഹൗസിൽ എന്തിനാണ് ഇങ്ങനെ ഒക്കെ സംസാരിക്കുന്നതെന്നും ഡിംപൽ ചോദിക്കുന്നു. തുടർന്ന് ഇതിൽ പരസ്പരം ആലോചിച്ച് തീരുമാനം എടുക്കാനും മോഹൻലാൽ പറഞ്ഞു. 

ക്യാൻസറിനെ പറ്റി അറിയുകയും അതിനെ കുറിച്ച് വായിക്കുകയും ഒക്കെ ചെയ്തയാളാണ് ഞാൻ. അതുകൊണ്ടാണ് വലിയൊരു വിഷയത്തിലേക്ക് ഞാൻ കൊണ്ടുപോകാത്തത്. ഇത്തരത്തിലുള്ളവർക്ക് ഉണ്ടായ സങ്കടത്തിൽ വിഷമമുണ്ടോ എന്ന് മോഹൻലാൽ ഫിറോസിനോട് ചോദിച്ചു. ഇതിന് തനിക്കും സങ്കടമുണ്ടെന്നും അവരോട് നിരുപാധികം മാപ്പുപറയുന്നുവെന്നും ഫിറോസ് അറിയിച്ചു. ആരേയും നോവിക്കണമെന്ന് ആ​ഗ്രഹിച്ചിട്ടില്ലെന്നും എന്ത് ശിക്ഷയാണെങ്കിലും സ്വീകരിക്കാൻ തയ്യാറാണെന്നും ഫിറോസ് വ്യക്തമാക്കി. ഫിറോസ് പോകണമെന്നാണോ ആ​ഗ്രഹമെന്ന മോഹൻലാലിന്റെ ചോദ്യത്തിന് അതിന്റെ ആവശ്യമില്ലെന്നും എല്ലാം മറക്കാൻ താൻ തയ്യാറാണെന്നുമായിരുന്നു ഡിംപലിന്റെ മറുപടി. 

Follow Us:
Download App:
  • android
  • ios